കാസര്‍കോട്: ബദിയഡുക്കയിലെ കാടമനയില്‍ കൂലിതൊഴിലാളിയായ ഝാര്‍ഖണ്ഡ് സ്വദേശിയായ പിതാവിനെ കാണാന്‍ അവിടെ നിന്നെത്തിയ 37 കാരനായ മകന്‍ ബദിയഡുക്കയില്‍ വന്നു പിതാവിനെ കണ്ട ശേഷം കുഴഞ്ഞു വീണു മരിച്ചു.
ഝാര്‍ഖണ്ഡിലെ ജോസഫ് സംഗ(37)യാണ് മരിച്ചത്. പിതാവ് തോമസംഗയെ കാണാനാണ് ഇയാള്‍ ബദിയഡുക്കയിലെത്തിയത്. തോമസംഗ ദീര്‍ഘകാലമായി കാടമനയിലെ തങ്കച്ചന്റെ കൃഷിയിടത്തില്‍ ജോലിക്കാരനാണ്. ബദിയഡുക്കയിലെത്തിയ മകനെ താമസസ്ഥലത്താക്കി കൃഷിയിടത്തില്‍പ്പോയ തോമ തിരിച്ചത്തിയപ്പോള്‍ മകന്‍ മുറിക്കുള്ളില്‍ വീണു കിടക്കുന്നനിലയില്‍ കാണപ്പെടുകയായിരുന്നു. ഉടന്‍ കാസര്‍കോട്ടെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. സംസ്‌ക്കാരം ബദിയഡുക്ക സെന്റ് മേരീസ് പള്ളിയില്‍ നടന്നു.






