യുവതി വീട്ടില്‍ പ്രസവിച്ച കുഞ്ഞ് മരിച്ചു; മൃതദേഹത്തില്‍ നിരവധി മുറിവുകള്‍; ഭാര്യ ഗര്‍ഭിണിയാണെന്ന് അറിഞ്ഞിരുന്നില്ലെന്ന് ഭര്‍ത്താവ്; ദുരൂഹത

തിരുവനന്തപുരം: യുവതി വീട്ടില്‍ പ്രസവിച്ച കുഞ്ഞ് മരിച്ച സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. കാട്ടാക്കടയിലാണ് സംഭവം. യുവതി ചികിത്സയിലാണ്. കഠിനമായ വയറുവേദനയെ തുടര്‍ന്ന് 21കാരിയായ ഭാര്യയെ ആശുപത്രിയില്‍ കൊണ്ടുപോകാനുള്ള ഒരുക്കത്തിനിടെ രക്തക്കറ കണ്ട് പരിശോധിച്ചപ്പോഴാണ് ബെഡ്ഷീറ്റില്‍ പൊതിഞ്ഞ നിലയില്‍ നവജാതശിശുവിന്റെ മൃതദേഹം കണ്ടതെന്നും തുടര്‍ന്ന് ഭാര്യയേയും കുഞ്ഞിനേയും ആശുപത്രിയിലെത്തിക്കുകയായിരുന്നുവെന്നുമാണ് ഭര്‍ത്താവ് പൊലീസിനോട് പറഞ്ഞത്. ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ കുഞ്ഞ് മരിച്ചനിലയിലായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ദേഹത്ത് മുറിവുകള്‍ കണ്ടത്. ഇതോടെ ആശുപത്രി ജീവനക്കാര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. യുവതി …

ചെന്നര്‍കട്ടയിലെ രാധാകൃഷ്ണ ബി അന്തരിച്ചു

കാസര്‍കോട്: ബദിയടുക്ക ചെന്നര്‍കട്ടയിലെ രാധാകൃഷ്ണ ബി (60) അന്തരിച്ചു. അസുഖത്തെത്തുടര്‍ന്നു ചികിത്സയിലായിരുന്നു. ഭാര്യ: സീത സിഎച്ച്. മക്കള്‍: വിവേക്, രാജേഷ്, ജയശ്രീ. മരുമക്കള്‍: സൗമ്യ, ദിവ്യ, ഷാജു.

​നാളെ കലാശക്കൊട്ട്: 60 മണ്ഡലങ്ങളിൽ ഇഞ്ചോടിഞ്ച് പോരാട്ടം

തിരുവനന്തപുരം: സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് കലാശക്കൊട്ട് നാളെ നടക്കാനിരിക്കെ 60 മണ്ഡലങ്ങൾ പ്രചരണ ജ്വരത്തിൽ അമരുന്നു. ബിജെപിക്ക് നിർണായ സ്വാധീനമുള്ള 10 മണ്ഡലങ്ങളിൽ കടുത്ത ത്രികോണ മത്സരമാണ്. മൂന്നു മുന്നണികളും ഇവിടെ വിജയം അവകാശപ്പെടുന്നു. ഇത് മണ്ഡലത്തെ പ്രചരണ ചൂടിൽചുട്ടുപൊള്ളിക്കുന്നു. ഇടതുമുന്നണിയുടെ പല സിറ്റിംഗ് സീറ്റുകളിലും ഏത് മുന്നണി വിജയിക്കണമെന്ന് തീരുമാനിക്കുന്ന നിർണായ ശക്തിയായി ബിജെപി രംഗത്ത് ഉണ്ട്. മഞ്ചേശ്വരം, കാസർകോട്, പാലക്കാട്, തൃശ്ശൂർ, പാല, കുന്നത്തുനാട്, ചാത്തന്നൂർ,വട്ടിയൂർക്കാവ്, കഴക്കൂട്ടം ,നേമം എന്നിവിടങ്ങളിൽ തീപാറുന്ന പോരാട്ടമാണ്. സംസ്ഥാനത്തെ മറ്റ് …

ഇന്നത്തെ പ്രധാന വാർത്തകൾ

​ഫെബ്രുവരി അവസാനം ആരംഭിച്ച ഇസ്രായേൽ-അമേരിക്കൻ സംയുക്ത സൈനിക നീക്കവും അതിനെത്തുടർന്നുള്ള ഇറാന്റെ പ്രത്യാക്രമണങ്ങളും ഗൾഫ് മേഖലയെ രണ്ടാം മാസത്തിലും യുദ്ധഭീതിയിൽ നിലനിർത്തുന്നു. ലോകത്തെ പ്രധാന എണ്ണക്കടത്തു പാതയായ ഹോർമുസ് കടലിടുക്ക് ഇറാൻ പൂർണ്ണമായും അടച്ചതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇത് ആഗോളതലത്തിൽ ഇന്ധന വില കുതിച്ചുയരാൻ കാരണമായിട്ടുണ്ട്. ​യുഎസ് വിമാനങ്ങൾ വെടിവച്ചിട്ടു: ഗൾഫ് മേഖലയിൽ തങ്ങളുടെ രണ്ടാമത്തെ യുഎസ് യുദ്ധവിമാനം വെടിവച്ചിട്ടതായി ഇറാൻ സൈന്യം അവകാശപ്പെട്ടു. ഇതിനുപിന്നാലെ മേഖലയിലെ യുഎസ് സൈനിക താവളങ്ങൾക്ക് നേരെയും ഡ്രോൺ ആക്രമണങ്ങൾ ഉണ്ടായി. …