കാസര്‍കോട്: ആറുവയസ്സുകാരനെ ക്രൂരമായി മര്‍ദ്ദിച്ചുവെന്ന കേസില്‍ പ്രതിയായ രണ്ടാനുപ്പ അറസ്റ്റില്‍. വിദ്യാനഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസക്കാരനായ ഷൗക്കത്തലി എന്ന ആളെയാണ് പൊലീസ് അറസ്റ്റു ചെയ്തത്. മാതാവിനും മറ്റു രണ്ടു പ സഹോദരങ്ങള്‍ക്കും ഒപ്പം ഷൗക്കത്തലിയുടെ കൂടെയാണ് ആറുവയസ്സുകാരനും താമസം. മാര്‍ച്ച് 31, ഏപ്രില്‍ ഒന്ന് തീയ്യതികളില്‍ ക്വാര്‍ട്ടേഴ്‌സില്‍ വച്ച് ഭാര്യയ്ക്ക് ആദ്യ ഭര്‍ത്താവിലുള്ള ആറുവയസ്സുള്ള കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ചുവെന്നാണ് കേസ്. അതേസമയം ആറുവയസ്സുകാരന്റെ 13 വയസ്സുള്ള മൂത്ത സഹോദരനും ക്രൂരമായ മര്‍ദ്ദനത്തിനു ഇരയായതായി പരാതി ഉയര്‍ന്നിട്ടുണ്ട്. ഐസ് കട്ട കൊണ്ട് മുഖത്ത് ഇടിച്ചുവെന്നാണ് സഹോദരന്‍ മൊഴി നല്‍കിയത്. ഇതു സംബന്ധിച്ചു പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ക്വാര്‍ട്ടേഴ്‌സില്‍ കുട്ടിയുടെ തുടര്‍ച്ചയായ നിലവിളികേട്ട് സ്ഥലത്ത് എത്തിയ അയല്‍വാസി മര്‍ദ്ദന ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണ്‍ ക്യാമറയില്‍ പകര്‍ത്തി പൊലീസിനു കൈമാറിയതോടെയാണ് ക്രൂരമായ സംഭവം പുറത്തായത്.






