പത്രിക പിന്‍വലിച്ചു; കെ. സുരേന്ദ്രനു വേണ്ടി പ്രവര്‍ത്തിക്കുമെന്ന് കേശവനായിക്

കുമ്പള: നിയമസഭ തിരഞ്ഞെടുപ്പില്‍ എന്‍. ഡി. എ സ്ഥാനാര്‍ത്ഥി കെ. സുരേന്ദ്രനെ വിജയിപ്പിക്കുന്നതിനു പ്രവര്‍ത്തിക്കുമെന്ന് കുമ്പളയിലെ പരിസ്ഥിതി – വിവരാവകാശ പ്രവര്‍ത്തകന്‍ കേശവനായിക് വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. തെരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി പത്രിക നല്‍കിയിരുന്നുവെന്നും സുരേന്ദ്രനുവേണ്ടി അതു പിന്‍ വലിച്ചതായും അദ്ദേഹം അറിയിച്ചു.
1994 മുതല്‍ വിവിധ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ഉന്നയിച്ചു മാറി മാറി വരുന്ന സംസ്ഥാന സര്‍ക്കാരുകള്‍ക്കും ജനപ്രതിനിധികള്‍ക്കും നിവേദനങ്ങളും പരാതികളും നല്‍കിവരികയാണെന്നും അവയ്‌ക്കൊന്നും സര്‍ക്കാരുകളില്‍ നിന്നോ ജനപ്രതിനിധികളില്‍ നിന്നോ അനുഭാവപൂര്‍ണമായ സമീപനം ഉണ്ടാവാത്തതിനാലാണ് ഒരു ബദല്‍ എന്ന നിലക്ക് എന്‍. ഡി. എ സ്ഥാനാര്‍ത്ഥിയെ പിന്തുണക്കാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം അറിയിച്ചു. വെള്ളിയാഴ്ച മുതല്‍ തെരഞ്ഞെടുപ്പ് ഗോദയില്‍ സജീവമായെന്നു അദ്ദേഹം അറിയിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page