ഇച്ചിലങ്കോട് ഇസ്‌ലാമിയ എ.എൽ.പി. വാർഷികം 4ന്


കുമ്പള : ഇച്ചിലങ്കോട് ഇസ്‌ലാമിയ എ.എൽ.പി. സ്കൂൾ 80-ാം വാർഷികം ശനിയാഴ്ച നടക്കുമെന്ന് സംഘാടകർ അറിയിച്ചു
ഉച്ചയ്ക്ക് രണ്ടു മണി മുതൽ ബീരോളിക മൈതാനത്ത് പരിപാടികൾ നടക്കും.
വാര്ഷികത്തിന്റെ ഭാഗമായി സ്കൂളിന്റെ 80 വർഷത്തെ ചരിത്രം രേഖപ്പെടുത്തിയ സുവനീർ പ്രകാശനം ചെയ്തു.

സ്കൂൾ മാനേജർ മുഹമ്മദ് അൻസാരി ഷെറൂൽ, വിദ്യാലയത്തിലെ പുതിയ കിച്ചൻ കം സ്റ്റോർ നിർമ്മാണത്തിന് നേതൃത്വം നൽകിയ കോൺട്രാക്ടർ. സാബിർ, സുവനീർ ഡിസൈനർ, തരാനാഥ് എന്നിവരെ ആദരിക്കും.
അന്തരിച്ച മുൻ ഹെഡ്മാസ്റ്റർ രഞ്ജിത്ത് മാസ്റ്ററുടെ സ്മരണാർത്ഥം ഏർപ്പെടുത്തിയ എൻഡോവ്മെന്റ് വിതരണവും, സ്കൂളിൽ നടന്ന മെഗാ ക്വിസ്’ മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനദാനവും ചടങ്ങിൽനടക്കും.
പൊതുസമ്മേളനത്തിന് ശേഷം സ്കൂൾ വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന കലാപരിപാടികൾ അരങ്ങേറും. തുടർന്ന് മാജിക് ഷോയും,ഗാനമേളയും ഉണ്ടായിരിക്കും.
മഞ്ചേശ്വരം എ.ഇ.ഒ ജോർജ് ക്രാസ്റ്റ ഉദ്ഘാടനം ചെയ്യും. കുമ്പള സി.ഐ. ബൈജു കെ. ജോസ് മുഖ്യാതിഥിയായിരിക്കും. മജീദ് പച്ചമ്പള അധ്യക്ഷത വഹിക്കുംഹെഡ് മാസ്റ്റർ ജിജേഷ് പി.ടി.എ പ്രസിഡന്റ് നസീംപ്രസംഗിക്കുമെന്നു സംഘാടക സമിതി ഭാരവാഹികളായ മജീദ് പച്ചമ്പള, ഹസ്സൻ ഇച്ചിലങ്കോട്, നസീം മൊഗർ, ജിജേഷ്, ബഷീർ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page