മൊഗ്രാൽ : ബിജെപിയെ കേരള നിയമസഭ കാണിക്കരുതെന്ന് ഒരു കൂട്ടം സാംസ്‌കാരിക പ്രവർത്തകർ ആഹ്വനം ചെയ്തു..മൊഗ്രാൽ ദേശീയവേദി ഓഫീസിലെത്തിയ കേരളത്തിലെ സാംസ്‌കാരിക കൂട്ടയ്മയായ “വെ യ്ക്ക് അപ്പ് ”കേരളം പ്രവർത്തകർക്ക് നൽകിയ സ്വീകരണ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അവർ .
കേരളത്തിന്റെ മണ്ണ് ബിജെപിക്ക് പാക മാകില്ല,അത് കൊണ്ട് അവരെ തോൽപ്പിക്കണം. മതേതര പ്രസ്ഥാനങ്ങൾ ജയിക്കണം. ഈ ആവശ്യവുമായാണ് കേരളത്തിലെ ചില മണ്ഡലങ്ങളിൽ വോട്ടർമാരെ തങ്ങൾ കാണുന്നതെന്നും കൂട്ടായ്മ അംഗങ്ങളായ കദീജ മുംതാസ്, കെ അജിത പറഞ്ഞു.
ചടങ്ങിൽ എൻ സുബ്രഹ്മണ്യൻ,രവി പാലൂർ,സുബൈർ ചൗക്കി,ഷാഫി കല്ലുവളപ്പിൽ സംബന്ധിച്ചു.ദേശീയവേദി പ്രസിഡണ്ട് എ എം സിദ്ദീഖ് റഹ്മാൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി എം മുഹമ്മദ് കുഞ്ഞ് സ്വാഗതവും, ജോയിൻ സെക്രട്ടറി മുഹമ്മദ് അഷ്റഫ് നന്ദിയും പറഞ്ഞു.
കേരളത്തിലെ സാംസ്കാരിക നായകരും, എഴുത്തുകാരുമായ സച്ചിദാനന്ദൻ,സാറാ ജോസഫ് എന്നിവരുടെ നേതൃത്വത്തിൽ രൂപം കൊണ്ട വെയ്ക്കപ്പ് ”കേരളം ദേശീയതലത്തിൽ ആൾ ഇന്ത്യാ പീപ്പി ള്‍സ് മൂവ്മെന്റ്ന്റെ ഭാഗമായാണ് പ്രവർത്തിച്ചു വരുന്നത്.






