പെസഹാ ചടങ്ങിനിടെ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം; പള്ളി വികാരി അറസ്റ്റില്‍

തൃശൂര്‍: പെസഹാ ചടങ്ങിനിടെ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ പള്ളി വികാരിയെ അറസ്റ്റുചെയ്തു. തൃശൂര്‍ കൊരട്ടിയില്‍ കഴിഞ്ഞദിവസമാണ് സംഭവം. കൊരട്ടി കോനൂര്‍ പള്ളി വികാരി ഫാ. ജോസഫ് കോടിയനെതിരെയാണ് കേസ്.

പെസഹാ ചടങ്ങുകളോടനുബന്ധിച്ച് വീടുകളില്‍ സന്ദര്‍ശനം നടത്തുന്നതിനിടെ അതിക്രമം നടത്തിയെന്നാണ് പരാതി. ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിട്ട കുട്ടി ബന്ധുക്കളോട് വിവരം പറഞ്ഞതോടെയാണ് സംഭവം പുറത്തുവന്നത്. തുടര്‍ന്ന് ബന്ധുക്കള്‍ പൊലീസിലും സഭയിലും പരാതിപ്പെട്ടു. മൂന്ന് വര്‍ഷം മുന്‍പും സമാനമായ കേസില്‍ ഫാ.ജോസഫ് കോടിയന്‍ ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page