സോഷ്യൽ മീഡിയയിൽ തരംഗമായി വേടനും സഞ്ജുവും ഒന്നിച്ചുള്ള ചിത്രങ്ങൾ

ചെന്നൈ: മലയാളി ക്രിക്കറ്റ് താരം സഞ്ജുസംസനും പ്രശസ്ത റാപ്പർ വേടനും ഒരുമിച്ചെത്തിയ ചിത്രങ്ങളും വീഡിയോയും ആണിപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗം . ചെന്നൈയിൽ വെച്ചായിരുന്നു ഇരുവരുടെയും കൂടിക്കാഴ്ച.സഞ്ജുവിൽ നിന്ന് ഓട്ടോഗ്രാഫ് വാങ്ങുന്ന വീഡിയോ വേടൻ തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് പങ്കു വെച്ചത് . വേടൻ നൽകിയ തൊപ്പിയിൽ ഒരുപാട് സ്നേഹം പ്രിയപ്പെട്ട വേടൻ എന്നാണ് സഞ്ജു കുറിച്ചത്. ആട്ടം ഇനിമേതാൻ ആരംഭം എന്ന ആവേശകരമായ അടിക്കുറിപ്പോടെയാണ് വേടൻ പോസ്റ്റ് പങ്കുവെച്ചത്.കേരളത്തിന്റെ രണ്ട് മേഖലകളിലെ പ്രതിഭകൾ ഒന്നിച്ചെത്തിയതിനെ ആരാധകർ “കേരളത്തിന്റെ രണ്ട് മുത്തുമണികൾ” എന്നു വിശേഷിപ്പിച്ചു. സെലിബ്രിറ്റികൾ ഉൾപ്പെടെ നിരവധി പേർ ഇതിനോടകം വീഡിയോയ്ക്ക് ലൈക്കും കമന്റുകളുമായി എത്തിക്കഴിഞ്ഞു.ഐപിഎൽ വേദിയിൽ, വർഷങ്ങളോളം രാജസ്ഥാൻ റോയൽസിന്റെ മുഖ്യ താരമായിരുന്ന സഞ്ജു, ഈ സീസണിൽ ചെന്നൈ സൂപ്പർ കിങ്ങിന് വേണ്ടിയാണു കളിക്കുന്നത്. ആദ്യ മത്സരത്തിൽ വലിയ സ്കോർ നേടാനായില്ലെങ്കിലും, ചെന്നൈയിലെ മൈതാനത്ത് സഞ്ജുവിന്റെ മികച്ച പ്രകടനം കാണാൻ ആരാധകർ കാത്തിരിക്കുകയാണ്.നാളെ ചെന്നൈയിൽ നടക്കുന്ന മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗസ് പഞ്ചാബ് കിങ്ങിനെ നെ നേരിടും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page