പിണറായി സ്വയ രക്ഷക്കു മോദിക്ക് കീഴടങ്ങുന്നു : മോദി അമേരിക്കക്കും ഇസ്രായേലിനും കീഴടങ്ങുന്നു:പ്രിയങ്ക ഗാന്ധി

തിരുവനന്തപുരം:ഈ നാട് ഭരിക്കുന്നത് ഭീരുക്കളാണെന്നും,മുഖ്യമന്ത്രി പിണറായി വിജയൻ സ്വയരക്ഷക്ക് മോദിക്ക് കീഴടങ്ങുകയാണെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. മോദി അമേരിക്കക്കും ഇസ്രായേലിനുംകീഴടങ്ങുന്നുവെന്നും പ്രിയങ്ക ആരോപിച്ചു. യുഎസുമായുള്ള കരാറുകൾ മൂലം ഇന്ത്യക്ക് സ്വതന്ത്രമായി പ്രവർത്തിക്കുന്നതിൽ നിയന്ത്രണമുണ്ടാകുന്നു വെന്നും അവർ പറഞ്ഞു.അദാനി തീരപ്രദേശം കൈയടക്കുന്നു. സംസ്ഥാന സർക്കാർ അതിന് കൂട്ടുനിൽ ക്കുന്നു. യഥാർത്ഥ ജനാധിപത്യം തിരികെ കൊണ്ടുവരാനുള്ള അവസരമാണിപ്പോഴെന്നും ജനങ്ങൾ അത് പ്രയോജനപ്പെടുത്തണമെന്നും അവർ ആഹ്വാനം ചെയ്തു. ജനങ്ങൾക്ക് ആശ്വാസം നൽകുന്നതാണ് യുഡിഎഫിന്റെ അഞ്ച് ഗ്യാരന്റികളെന്നു അവർ തുടർന്ന് പറഞ്ഞു . തിരുവനന്തപുരം കവടിയാറിൽ പൊതുയോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അവർ. വിദ്യാഭ്യാസമുള്ള യുവാക്കൾക്ക് സംസ്ഥാനത്ത് തൊഴിൽ അവസരങ്ങൾ ലഭിക്കുന്നില്ല. ജനങ്ങളുടെ പ്രശ്നങ്ങളോട് പുറംതിരിഞ്ഞ നിലപാടാണ് സർക്കാർ സ്വീകരിച്ചിരിക്കുന്നതെന്നും പ്രിയങ്ക ആരോപിച്ചു.ആശാ സമരത്തെ സർക്കാർ അവഗണി ച്ചു. കേരളത്തിലെ ന്യൂനപക്ഷങ്ങൾ പല ഭാഗത്തും ആക്രമിക്കപ്പെടുന്നു.നഴ്‌സുമാർക്ക് വളരെ കുറഞ്ഞ ശമ്പളമാണ്. വയനാട്ടിലെ ഇഞ്ചി കർഷകർ കർണാടകയില പോയി കൃഷി ചെയ്യേണ്ട അവസ്ഥയാണ് സർക്കർ ഉണ്ടാക്കി വച്ചിരിക്കുന്നത്. അധികാരത്തിൽ തുടരാൻ ബിജെപിയുമായി സിപിഎം കൂട്ടുകെട്ട് ഉണ്ടാക്കുന്നു.പ്രിയങ്ക പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page