കാസർകോട്: പൊയ് നാച്ചി, മൈലാട്ടിയിൽ ദേശീയ പാതയോരത്ത് സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് എൽ.ഡി എഫ് സംസ്ഥാന കമ്മിറ്റി സ്ഥാപിച്ച കൂറ്റൻ ഫ്ലക്സ് ബോർഡ് നശിപ്പിച്ച കേസിൽ പ്രായപൂർത്തിയാകാത്ത ആൾ ഉൾപ്പെടെ അഞ്ചുപേരെ ബേക്കൽ പൊലീസ് അറസ്റ്റു ചെയ്തു.

പനയാൽ , ചൗക്കി,പൊന്നമ്പാറയിലെ ഗുരുപ്രസാദ് (28), ചൗക്കിയിലെ ഹർഷിത്ത് (24), മിഥുൻ രാജ് (25), ഗുരുവയ്യ (25), പൃത്വിരാജ് (22), 17 കാരൻ എന്നിവരെയാണ് അറസ്റ്റു ചെയ്തത്. ഒരാഴ്ച മുമ്പാണ് കേസിനാസ്പദമായ സംഭവം. സി.പി.എം പനയാൽ ലോക്കൽ സെക്രട്ടറി ഒ.നാരായണൻ നൽകിയ പരാതിപ്രകാരമാണ് കേസെടുത്തത്. ആദ്യം ബോർഡ് നശിപ്പിച്ച സ്ഥലത്ത് വീണ്ടും പുതിയ ബോർഡ്സ്ഥാപിച്ചിരുന്നുവെങ്കിലും അതും നശിപ്പിച്ചിരുന്നു. ഇതേ തുടർന്നാണ് പൊലീസ് ഊർജ്ജിത അന്വേഷണം നടത്തി പ്രതികളെ അറസ്റ്റു ചെയ്തത്. നോട്ടീസ് നൽകിയ ശേഷം പ്രതികളെ വിട്ടയച്ചു.






