എണ്ണ ഉത്പാദനത്തിൽ ഇന്ത്യക്ക് നിര്‍ണ്ണായക നേട്ടം: താര്‍ മരുഭൂമിയില്‍ നിന്ന് റെക്കോര്‍ഡ് അളവില്‍ അസംസ്‌കൃത എണ്ണ ഉല്‍പ്പാദിപ്പിച്ച് ഇന്ത്യ

ജയ്പ്പുർ : ഗള്‍ഫ് മേഖലയിലെ അമേരിക്ക–ഇറാന്‍ സംഘര്‍ഷങ്ങള്‍ ആഗോള എണ്ണവിപണിയെപ്രതികൂലമായി ബാധിച്ചു കൊണ്ടിരിക്കെ ആഭ്യന്തര എണ്ണ ഉല്‍പ്പാദനത്തില്‍ ഇന്ത്യ നിര്‍ണായക നേട്ടം കൈവരിച്ചു. രാജസ്ഥാനിലെ താര്‍ മരുഭൂമിയില്‍ നിന്ന് ഇന്ത്യൻ പൊതുമേഖലാ സ്ഥാപനമായ ഓയില്‍ ഇന്ത്യ ലിമിറ്റഡ് റെക്കോര്‍ഡ് തോതില്‍ അസംസ്‌കൃത എണ്ണ ഉല്‍പ്പാദിപ്പിച്ചു. ജയ്‌സാല്‍മീറിലെ ജോധ്പൂര്‍ സാന്‍ഡ്സ്റ്റോണ്‍ മേഖലയിലാണ് ഇപ്പോള്‍ പ്രതിദിനം 1,202 ബാരല്‍ എണ്ണ ഉല്‍പ്പാദിപ്പിക്കുന്നത്. കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ഉല്‍പ്പാദന നിരക്കാണിത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഉല്‍പ്പാദനത്തില്‍ വലിയ വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം 705 ബാരല്‍ ആയിരുന്നത് ഇത്തവണ 1,202 ബാരലായി ഉയര്‍ന്നത് ഏകദേശം 70 ശതമാനം വളര്‍ച്ചയാണ് സൂചിപ്പിക്കുന്നത്.2025-26 സാമ്പത്തിക വര്‍ഷത്തില്‍ ആകെ ഉല്‍പ്പാദനം 43,773 മെട്രിക് ടണ്ണിലെത്തി. മുന്‍വര്‍ഷം ഇത് 32,787 മെട്രിക് ടണ്ണായിരുന്നു. മരുഭൂമിയില്‍ നിന്ന് ശേഖരിക്കുന്ന എണ്ണ ടാങ്കറുകള്‍ വഴി ഗുജറാത്തിലെ മെഹ്‌സാനയിലെ ഒഎന്‍ജിസി പ്ലാന്റുകളിലേക്ക് കൊണ്ടുപോകുന്നു. തുടര്‍ന്ന് അവിടെ നിന്ന് പൈപ്പ്‌ലൈനുകള്‍ വഴി

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page