കാസര്‍കോട്: കാസര്‍കോട് ജില്ലയിലെ ഏറ്റവും പ്രായം കൂടിയ വോട്ടര്‍ ആരെന്നു ചോദിച്ചാല്‍ അതിനൊരു ഉത്തരമേ ഉള്ളു. പനത്തടി പഞ്ചായത്തിലെ എങ്കപ്പനായിക്. കാഞ്ഞങ്ങാട് നിയമസഭാ മണ്ഡലത്തിലെ വോട്ടറാണ് എങ്കപ്പനായിക് (106 വയസ് ). മണ്ഡലം വരണാധികാരിയായ ആര്‍ ഡി.ഒ കെ.ആര്‍ മനോജിന്റെ നേതൃത്വത്തില്‍ എത്തിയ പോളിംഗ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ ഐത്തപ്പ നായിക് വീട്ടില്‍ വോട്ടു ചെയ്തു.
85 വയസ് കഴിഞ്ഞ വോട്ടര്‍മാരുടെയും അംഗപരിമിതരുടെയും വീടുകളില്‍ തിരഞ്ഞെടുപ്പു വിഭാഗം ജീവനക്കാര്‍ നേരിട്ട് എത്തിയാണ് വീട്ടില്‍ വോട്ടു രേഖപ്പെടുത്തുന്നത്. ജില്ലയില്‍ തിങ്കളാഴ്ച 933 പേരാണ് വോട്ടു ചെയ്തത്. ഇവരില്‍ 85 വയസ്സ് കഴിഞ്ഞ 409 പേരും ഭിന്നശേഷിയുള്ള 524 പേരും ഉള്‍പ്പെടുന്നു.






