കോഴിക്കോട്: കോഴിക്കോടിനു സമീപത്ത് ഓടിക്കൊണ്ടിരുന്ന ട്രെയിനിനു നേരെ കല്ലേറ്. യാത്രക്കാരിയുടെ മൂന്നു പല്ലുകളും താടിയെല്ലും തകര്‍ന്നു. ചുണ്ട് മുറിയുകയും ചെയ്തു. വടകര, പുറമേരി, എരഞ്ഞോളി, താഴെ കുനിയിലെ ഐശ്വര്യാ രാമകൃഷ്ണ(18)നാണ് പരിക്കേറ്റത്. എക്‌സിക്യൂട്ടീവ് ട്രെയിനിലെ ജനറല്‍ കോച്ചിലെ യാത്രക്കാരിയായിരുന്നു. ആലുവയില്‍ നിന്നു വടകരയിലേയ്ക്ക് പോവുകയായിരുന്നു യുവതി. ട്രെയിന്‍ കടലുണ്ടി പാലത്തിനും ഫറോക്കിനും ഇടയില്‍ എത്തിയപ്പോള്‍ തിങ്കളാഴ്ച 11 മണിയോടെയാണ് കല്ലേറ് ഉണ്ടായത്. സംഭവത്തില്‍ കോഴിക്കോട് റെയില്‍വെ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.







