മാന്നാര്‍: പ്രായ പൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ യുവാവിനെ പൊലീസ് അറസ്റ്റുചെയ്തു. അമ്പലപ്പുഴ പുറക്കാട് പുത്തന്‍ പറമ്പില്‍ രാജേഷ് രാമചന്ദ്രന്‍ (39) ആണ് അറസ്റ്റിലായത്. പെണ്‍കുട്ടിയുടെ മാതാവുമായി ജ്യോത്സ്യനായ ഇയാള്‍ക്ക് അടുപ്പമുണ്ടെന്ന് പൊലീസ് പറഞ്ഞു.
മാന്നാര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഒരു വീട്ടിലാണ് പെണ്‍കുട്ടിയും മാതാവും വാടകയ്ക്ക് താമസിക്കുന്നത്. അവിടെ വച്ചാണ് ഇയാള്‍ പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയത്. കുട്ടി തന്നെയാണ് ഇക്കാര്യം പൊലീസിനെ അറിയിച്ചത്. പരാതി നല്‍കിയ വിവരം അറിഞ്ഞ പ്രതി ഒളിവില്‍ കഴിയുന്നതിനിടെ തമിഴ്‌നാട് സേലത്ത് നിന്ന് പൊലീസ് അറസ്റ്റുചെയ്തു. കോടതി ഇയാളെ റിമാന്‍ഡ് ചെയ്തു.







