മഞ്ചേശ്വരം, പാവൂരില്‍ പുള്ളിമുറി; 59500 രൂപയുമായി 7 പേര്‍ അറസ്റ്റില്‍

കാസര്‍കോട്: മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പാവൂര്‍, തച്ചിറപ്പദവിലെ ചൂതാട്ട കേന്ദ്രത്തില്‍ പൊലീസ് റെയ്ഡ്. 59500 രൂപയുമായി ഏഴു പേരെ അറസ്റ്റു ചെയ്തു. മുളിഞ്ച, കോടിബയലിലെ ഫൈസാന്‍ മന്‍സിലില്‍ അബ്ദുള്ള മമ്മൂഞ്ഞി സന്തോടി(61), മംഗ്‌ളൂരു മുടിപ്പു, ബോളിയാര്‍ മുഹ്‌യുദ്ദീന്‍ ജുമാമസ്ജിദിനു സമീപത്തെ അബ്ദുല്‍ റഹ്‌മാന്‍ (41), ബണ്ട്വാളിലെ മാട്‌ല ഹൗസില്‍ ഭാസ്‌കര്‍ (34), ബണ്ട്വാള്‍, റോട്ടിലപ്പദവിലെ നജീര്‍ അഹമ്മദ് (52), ബണ്ട്വാള്‍, ജോഡ്മാര്‍ഗ്ഗിലെ ഷമീര്‍ (46), മഞ്ചേശ്വരം, കുഞ്ചത്തൂര്‍, ശക്തിനഗറിലെ ബിവി രാജ(31), ബണ്ട്വാള്‍ കൈക്കമ്പ, ബിസി റോഡിലെ മുഹമ്മദ് ഷരീഫ് (43) എന്നിവരെയാണ് എസ്‌ഐ കെആര്‍ ഉമേശും സംഘവും അറസ്റ്റു ചെയ്തത്.
രഹസ്യവിവരത്തെ തുടര്‍ന്ന് ചൊവ്വാഴ്ച പുലര്‍ച്ചെ 2.10 മണിയോടെയാണ് പൊലീസ് സംഘം സ്ഥലത്തെത്തി ചൂതാട്ട കേന്ദ്രം വളഞ്ഞ് കളിക്കാരെ പിടികൂടിയത്.
പൊലീസ് സംഘത്തില്‍ എസ്‌ഐ വൈഷ്ണവ് രാമചന്ദ്രന്‍, എഎസ്‌ഐ രാജീവന്‍, സിവില്‍ പൊലീസ് ഓഫീസര്‍മാരായ മുഹമ്മദ് സവാദ്, സന്ദീപ് എന്നിവരും ഉണ്ടായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page