ബിജെപിക്കാര്‍ തമ്മിലെ സംഘര്‍ഷം വീഡിയോ ചിത്രീകരിച്ച ലീഗ് പ്രവര്‍ത്തകനു മര്‍ദ്ദനം; മൂന്നു പേര്‍ക്കെതിരെ കേസ്

കുമ്പള:ബിജെപി പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ വാക്കേറ്റം മൊബൈലില്‍ വീഡിയോയിലാക്കിക്കൊണ്ടിരുന്ന യുവാവിനെ അക്രമിച്ചുവെന്ന പരാതിയില്‍ കണ്ടാലറിയാവുന്ന മൂന്നു പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. പൊലീസിന്റെ സന്ദര്‍ഭോചിതമായ ഇടപെടലിനെ തുടര്‍ന്നു വന്‍ സംഘര്‍ഷം ഒഴിവായി.
ഇന്നലെ രാത്രി ദൂരദര്‍ശന്റെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചര്‍ച്ച കുമ്പളയിലുണ്ടായിരുന്നു. പരിപാടി കഴിഞ്ഞ് ആളുകള്‍ പിരിഞ്ഞ ശേഷം ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ പരസ്പരം വാക്കേറ്റമുണ്ടായിരുന്നെന്നു പറയുന്നു. ഇതിന്റെ വീഡിയോ കുമ്പള നിത്യാനന്ദാശ്രമത്തിനടുത്തെ മുഹമ്മദ് ഹിലാന്‍ കെഎ (19) എടുക്കുന്നതു തടയാന്‍ ശ്രമിച്ച ബിജെപി പ്രവര്‍ത്തകര്‍ അയാളെ ചീത്ത വിളിക്കുകയും കോളറില്‍ പിടിച്ചു വലിക്കുകയും അടിച്ചു പരിക്കേല്‍പ്പിക്കുകയും പിടിച്ചു തള്ളുകയുമായിരുന്നെന്നാണ് പരാതി. പരാതിയില്‍ കണ്ടാലറിയാവുന്ന മൂന്നു പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു.
ഹിലാന്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകനാണെന്നു പറയുന്നു. സംഭവം വലിയ രാഷ്ട്രീയ സംഘര്‍ഷമാകാമായിരുന്നെങ്കിലും എസ്‌ഐ അനന്തകൃഷ്ണ മേനോന്റെ നേതൃത്വത്തില്‍ സ്ഥലത്തു പാഞ്ഞെത്തിയ പൊലീസ് സംഘം സ്ഥിതിഗതികള്‍ നിയന്ത്രിക്കുകയായിരുന്നു. പൊലീസിന്റെ സന്ദര്‍ഭോചിതമായ ഇടപെടലിനെ സമാധാന പ്രേമികള്‍ പ്രശംസിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page