കാസര്‍കോട്: മധൂര്‍, കല്ലക്കട്ട, കൊല്ലങ്കാന ഹൗസിലെ ജമാലുദ്ദീ(54)നെ കാണാതായതായി പരാതി. ഭാര്യ സുഹ്‌റ നല്‍കിയ പരാതി പ്രകാരം വിദ്യാനഗര്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
മാര്‍ച്ച് 22ന് രാവിലെ 6.30 മണിക്ക് വീട്ടില്‍ നിന്നു പോയ ഭര്‍ത്താവ് അതിനു ശേഷം തിരിച്ചെത്തിയിട്ടില്ലെന്നു ഭാര്യ നല്‍കിയ പരാതിയില്‍ പറഞ്ഞു. അതിനു ശേഷം ബന്ധുവീടുകളിലും മറ്റും അന്വേഷണം നടത്തിയെങ്കിലും വിവരം ലഭിച്ചില്ല. തുടര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കിയത്.






