കള്ളക്കടത്തുകാരും മയക്കുമരുന്നിടപാടുകാരും ജാഗ്രതൈ: ഡി.ആർ. ഐ അതീവ ജാഗ്രതയിൽ

കൊച്ചി: നിഷ്പക്ഷവും നീതി പൂർവകവുമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കുന്നതിനു നിരോധിത വസ്തുക്കളുടെ കടത്തും അനധികൃത വ്യാപാരവും കർശനമായി തടയുന്നതിനു റവന്യൂ ഇന്റലിജൻസ് ഡയറ ക്ടറേറ്റ് കർശന നടപടി ആരംഭിച്ചു. കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാതൃകാ പെരുമാറ്റച്ചട്ടം നിലനിൽക്കുന്ന സാഹചര്യത്തിൽ അനധികൃത ചരക്കുകള്‍, മയക്കുമരുന്ന്, സ്വർണം, വിദേശ കറൻസി, വനം-വന്യജീവി ഉല്പന്നങ്ങൾ എന്നിവയുടെ കടത്തുമായോ മറ്റ് നിരോധിത പ്രവർത്തനങ്ങളുമായോ ബന്ധപ്പെട്ട വിവരങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ പ്രത്യേക ഹെൽപ്പ് ലൈൻ വഴി അറിയിക്കണമെന്ന് റവന്യൂ ഇന്റലിജൻസ് ഡയറക്ടറേറ്റ് പൊതു ജനങ്ങളോട് അഭ്യർത്ഥിച്ചു. നിരോധിത വസ്തുക്കൾ പിടികൂടുന്നതിനു സഹായകമായ തരത്തില്‍ കൃത്യമായ വിവരങ്ങൾ നൽകുന്നവർക്ക് നിലവിലെ സർക്കാർ നയങ്ങളനുസരിച്ച് പ്രതിഫലം നൽകും. വിവരങ്ങൾ പങ്കുവെക്കുന്നവരുടെ വ്യക്തിവിവരങ്ങള്‍ പൂര്‍ണമായും രഹസ്യമായി സൂക്ഷിക്കും.ഹെൽപ്പ് ലൈൻ നമ്പർ: 8089728293,ഇ-മെയിൽ: dricokic[at]nic[dot]in,വാട്സ്ആപ്പ് നമ്പർ: 8089728293. .

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
ബന്തിയോട്ട് ദേശീയ പാതയില്‍ നിര്‍ത്തിയിട്ടിരുന്ന പിക്കപ്പിനു പിന്നില്‍ ബൈക്ക് ഇടിച്ച് മരിച്ചത് ചെങ്കള, പാണലത്തെ പള്ളി ഇമാം: അപകടം ആദ്യ കണ്‍മണിയുടെ മുടികളയല്‍ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങവെ, അപകടമരണം നാടിനെ കണ്ണീരിലാഴ്ത്തി

You cannot copy content of this page