തിരുവനന്തപുരം: കേരളത്തില്‍ ഭരണ മാറ്റം ഉറപ്പാണെന്നു കോണ്‍ഗ്രസ് നേതാവും മുന്‍ പ്രതിരോധ മന്ത്രിയുമായ എ കെ ആന്റണി . തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. യു ഡി എഫ് ഇടി മുഴക്കം പോലെ തിരിച്ചു വരും. ആര് ഭരിക്കണമെന്നു ജനങ്ങള്‍ തീരുമാനിച്ചു കഴിഞ്ഞു. നിലവില്‍ ഉള്ളത് കെയര്‍ടേക്കര്‍ സര്‍ക്കാരാണ്. തുടര്‍ ഭരണമെന്ന പ്രചരണം തന്നെയായിരിക്കും ഇടതു മുന്നണി ഭരണത്തിന് അന്ത്യം കുറിക്കുക- എ കെ ആന്റണി പറഞ്ഞു.
സെക്രട്ടറിയേറ്റിനെ രാവണന്‍കോട്ടയാക്കി. മുഖ്യമന്ത്രി കഴിഞ്ഞ വര്‍ഷം സെക്രട്ടറിയേറ്റില്‍ എത്ര പേരെ കണ്ടുവെന്നു വ്യക്തമാക്കണം. ജനത്തെ കാണാന്‍ തയ്യാറല്ലാത്ത ആളായി മുഖ്യമന്ത്രി മാറി. ഒരു തവണ കൂടി പിണറായി വിജയനെ സഹിക്കാനുള്ള ശേഷി കേരളത്തിലെ ജനങ്ങള്‍ക്ക് ഇല്ല- അദ്ദേഹം പറഞ്ഞു.







