തിരഞ്ഞെടുപ്പു പ്രചരണം കത്തിക്കയറുന്നതിനിടയിൽ ഇന്നലെ 10922 പേർ വോട്ട് ചെയ്തു

തിരുവനന്തപുരം: തിരഞ്ഞെടുപ്പു പ്രചരണം കത്തിക്കയറുന്നതിനിടയിൽ സംസ്ഥാനത്തിന്നലെ 10922 പേർ വോട്ട് ചെയ്തു. 85 വയസ്സുകഴിഞ്ഞ 7561 പേരും ശാരീരിക പരിമിതിയുള്ള 3361 പേരുമാണ് തിങ്കളാഴ്ച വോട്ട് ചെയ്തത്. വോട്ടിംഗ് മെഷിനും മറ്റു സജ്ജീകരണങ്ങളുമായി തിരഞ്ഞെടുപ്പു ജീവനക്കാരും സുരക്ഷാജീവനക്കാരും വീഡിയോ ഗ്രാഫറും നിരീക്ഷകരും അടങ്ങിയ സംഘം ഇവരുടെ വീടുകളിലെത്തിയാണ് ഈ വിഭാഗം വോട്ടർമാരുടെ സമ്മതിദാനം രേഖപ്പെടുത്തിയത്. സംസ്ഥാനത്ത് ഇത്തരക്കാരായ 207757 പേർ ഇത്തരത്തിൽ വോട്ടിംഗിന് അപേക്ഷിച്ചിട്ടുണ്ട്.

ഇറാനെതിരെ ആണവായുധ ആക്രമത്തിന് ഐക്യരാഷ്ട്രസഭയിൽ നീക്കമെന്ന് ആരോപണം: യുഎൻ നയതന്ത്രജ്ഞൻ രാജിവച്ചു

ന്യൂഡൽഹി: ഇറാനെതിരെ അണവായുധങ്ങൾ ഉപയോഗിക്കുന്നതിനുള്ള സാഹചര്യം ഉണ്ടാക്കാൻ ഐക്യരാഷ്ട്ര സഭ തയ്യാറെടുക്കുകയാണെന്നാരോപിച്ചു ഐക്യരാഷ്ട്രസഭയിലെ ഒരു തന്ത്രജ്ഞനായ മുഹമ്മദ് സഫ രാജിവെച്ചു. എക്സിലെ പോസ്റ്റിലാണ് സഫ രാജി പ്രഖ്യാപനം നടത്തിയത് . രാജിയിലേക്ക് വഴിവച്ച കാരണങ്ങൾ കുറിപ്പിൽ വിശദീകരിച്ചു. ഐക്യരാഷ്ട്ര സഭയുടെ പേട്രിയോട്ടിക് മിഷന്റെ പ്രതിനിധിയായിരുന്നു സഫ. ഐക്യരാഷ്ട്രസഭയുടെ സാമ്പത്തിക സാമൂഹിക കൗൺസിലിന്റെ പ്രത്യേക കൺസൾട്ടിംഗ് പദവി വഹിക്കുന്ന അന്താരാഷ്ട്ര സംഘടനയാണ് പി.വി. എ. 2013 മുതൽ സഫ പാട്രിയോട്ടിക്ക് വിഷൻ ഓർഗനൈസേഷൻ എക്സിക്യൂട്ടീവ് ഡയറക്ടറാണ്. 2016 ൽ …

രാജസ്ഥാനെതിരെ ചെന്നൈ തകർന്നടിഞ്ഞു;രാജസ്ഥാൻ റോയൽസിന് 128 റൺസിന്റെ വിജയലക്ഷ്യം

ഗുവാഹത്തിയിൽ നടന്ന ഐപിഎൽ മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സ് 127 റൺസിൽ ഒതുങ്ങി. രാജസ്ഥാൻ റോയൽസിന് 128 റൺസിന്റെ വിജയലക്ഷ്യം. ടോസ് ജയിച്ച രാജസ്ഥാൻ ചെന്നൈയെ ബാറ്റ് ചെയ്യാൻ നിർബന്ധിക്കുകയായിരുന്നു. ഓപ്പണറായി ഇറങ്ങിയ സഞ്ജു സാംസൺ വെറും 6 റൺസ് നേടി രണ്ടാം ഓവറിൽ ബർഗറുടെ പന്തിൽ ബൗൾഡായി. ക്യാപ്റ്റൻ റുതുരാജ് ഗെയ്ക്വാദും 6 റൺസ് മാത്രം നേടി ആർച്ചറുടെ പന്തിൽ ബൗൾഡായി മടങ്ങി. ആയുഷ് മാത്രേ ആദ്യ പന്തിൽ തന്നെ പുറത്തായി. പവർപ്ലേ തീരുന്നതിന് മുമ്പ് …

സമ്മർ ബമ്പർ ഒന്നാം സമ്മാനം 10 കോടി രൂപ പരപ്പനങ്ങാടി സ്വദേശിക്ക്

മലപ്പുറം:കേരള സമ്മർ ബമ്പർ ലോട്ടറിയുടെ ഒന്നാം സമ്മാനം മലപ്പുറം . പരപ്പനങ്ങാടി നെടുവ സ്വദേശി എൻ വി പത്മനാഭനുലഭിച്ചു. 10 കോടി രൂപയാണ് ഒന്നാം സമ്മാനം. കോയമ്പത്തൂരിൽ നിന്ന് ജോലി കഴിഞ്ഞു നാട്ടിലേക്കു മടങ്ങുന്ന തിനിടയിൽ പാലക്കാട്ട് ഇറങ്ങിയ പാലക്കാട്ടെ ഒരു ലോട്ടറി കടയിൽ നിന്നു വാങ്ങിയ ടിക്കറ്റാണു മഹാ ഭാഗ്യം സമ്മാനിച്ചതെന്നു പത്മനാഭൻ പറഞ്ഞു. പരപ്പനങ്ങാടി എസ്ബിഐ ശാഖയിലെത്തി ടിക്കറ്റ് കൈമാറി.10 കോടി സമ്മാനം കിട്ടിയെന്ന് കേൾക്കുമ്പോൾ സന്തോഷം തോന്നുമെങ്കിലും നികുതി കഴിഞ്ഞ് കൈയിൽ കിട്ടുന്നത് …

ഇന്നത്തെ പ്രധാന വാർത്തകൾ

ഇറാൻ ഹോർമുസ് കടലിടുക്ക് തുറക്കാൻ തയ്യാറായില്ലെങ്കിൽ എണ്ണപ്പാടങ്ങളും വൈദ്യുതി നിലയങ്ങളും കുടിവെള്ള പ്ലാന്റുകളും തകർക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബഗർ ഖാലിബാഫുമായി അമേരിക്ക ചർച്ചകൾ നടത്തുന്നുണ്ടെന്നു സൂചനയുണ്ട്. ​ഹൈഫയിൽ മിസൈൽ ആക്രമണം: ഇസ്രായേലിലെ ഹൈഫയിലുള്ള എണ്ണശുദ്ധീകരണശാലയിൽ ഇറാൻ തൊടുത്ത മിസൈലുകളുടെ അവശിഷ്ടങ്ങൾ വീണ് തീപിടുത്തമുണ്ടായി. ഇസ്രായേൽ പ്രതിരോധ സംവിധാനം മിസൈലുകൾ തടഞ്ഞെങ്കിലും അവശിഷ്ടങ്ങൾ പതിച്ചാണ് നാശനഷ്ടമുണ്ടായത്. ​ഇറാന്റെ നിലപാട്: ആണവ നിർവ്യാപന കരാറിൽ നിന്ന് പിന്മാറുമെന്ന് ഇറാൻ …