കാസര്‍കോട്: കുമ്പള, ശാന്തിപ്പള്ളയിലെ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന വയോധികനെ കാണാതായതായി പരാതി. പൈവളിഗെ, ചിപ്പാറിലെ അമ്മ നിലയത്തിൽ ഈശ്വര മൂല്യ (65)യെ ആണ് കാണാതായത്. കുറച്ചുകാലമായി മകള്‍ അക്ഷിതയോടൊപ്പം ശാന്തിപ്പള്ളയിലാണ്താമസം. മാര്‍ച്ച് 24ന് ഉച്ചയ്ക്ക് ഒരു മണിക്ക് ക്വാര്‍ട്ടേഴ്‌സില്‍ നിന്നു പുറത്തു പോയതിനു ശേഷം തിരിച്ചെത്തിയില്ലെന്നു മകള്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞു. കുമ്പള പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.






