മംഗ്‌ളൂരു: ഒരു മാസം മുമ്പ് വിവാഹിതനായ വ്യാപാരി വിഷം കഴിച്ച് ജീവനൊടുക്കി. ബെല്‍ത്തങ്ങാടി, നെല്യാടിയിലെ സുദീപ് റൈ (36) ആണ് മംഗ്‌ളൂരുവിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടയില്‍ മരിച്ചത്.
ബെല്‍ത്തങ്ങാടിക്ക് സമീപത്ത് ഇലക്ട്രോണിക്‌സ് കട നടത്തുന്ന സുദീപ്‌റൈയും കാര്‍ക്കള സ്വദേശിനിയും തമ്മിലുള്ള വിവാഹം ഫെബ്രുവരി 17ന് ആണ് നടന്നത്. കല്യാണം നടന്ന് ഒരു മാസം പൂര്‍ത്തിയായ മാര്‍ച്ച് 17ന് രാത്രിയിലാണ് സുദീപിനെ വിഷം കഴിച്ച് അവശനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
സുദീപ് റൈ എന്തിനാണ് ആത്മഹത്യ ചെയ്തതെന്നു വ്യക്തമല്ല. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.







