കറുകച്ചാല്‍: 23 വര്‍ഷം മുന്‍പു മദ്യപാനം നിര്‍ത്തിയ ആള്‍ ബ്രെത്തലൈസര്‍ പരിശോധനയില്‍ മദ്യപിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയതായി പരാതി. കഴിഞ്ഞ ദിവസം രാത്രി കറുകച്ചാല്‍ ഭാഗത്തു കൂടി വീട്ടിലേക്കു പോകുകയായിരുന്ന ആളെ പൊലീസ് വഴിയില്‍ പിടിച്ചു നിര്‍ത്തി പരിശോധിച്ചപ്പോള്‍ മദ്യപിച്ചതായി കണ്ടെത്തി.
എന്നാല്‍ താന്‍ മദ്യപിച്ചിട്ടില്ലെന്നും 23 വര്‍ഷം മുന്‍പ് നിര്‍ത്തിയതാണെന്നും അയാള്‍ പറഞ്ഞെങ്കിലും പൊലീസുകാര്‍ അത് വിശ്വസിക്കാന്‍ തയാറായില്ല. ഇതോടെ പൊലീസുമായി വാക്ക് തര്‍ക്കമുണ്ടായി. ഓടുവില്‍ ആശുപത്രിയിലെത്തി വൈദ്യപരിശോധന നടത്താന്‍ തീരുമാനിച്ചു. വിശദമായ പരിശോധനയില്‍ അയാള്‍ മദ്യപിച്ചിട്ടില്ലെന്ന് കണ്ടെത്തി. തുടര്‍ന്ന് പൊലീസ് അയാളെ വിട്ടയച്ചു.
ഇതുസംബന്ധിച്ച വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ വ്യാപക വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. പ്രവര്‍ത്തിക്കാത്ത മിഷന്‍ ഉപയോഗിച്ച് പരിശോധിക്കുന്നതിനെതിരെയാണ് വമിര്‍ശനം. മദ്യപിക്കാത്തവരെയും മദ്യപാനിയാക്കുന്നുവെന്നാണ് വിമര്‍ശനം.







