ജോലി കഴിഞ്ഞ് താമസ സ്ഥലത്തെത്തിയ മലയാളി യുവാവ് മസ്‌കത്തില്‍ കുഴഞ്ഞുവീണു മരിച്ചു

മസ്‌കത്ത്: ജോലി കഴിഞ്ഞ് താമസ സ്ഥലത്തെത്തിയ മലയാളി യുവാവ് മസ്‌കത്തില്‍ കുഴഞ്ഞുവീണു മരിച്ചു. പാലക്കാട് തൃത്താല കുമ്പിടി ഉമ്മത്തൂര്‍ സ്വദേശി സലാഹുദ്ദീന്‍ (40) ആണ് മരിച്ചത്. പരേതനായ കമ്മു മുസ്‌ലിയാര്‍ ആയിശ ദമ്പതികളുടെ മകനാണ്. ഒമാനിലെ ഖദ്‌റയില്‍ സ്വകാര്യ കമ്പനിയില്‍ അക്കൗണ്ടന്റാണ്. ശനിയാഴ്ച ഉച്ചയ്ക്ക് ജോലി കഴിഞ്ഞ് താമസ സ്ഥലത്തെത്തിയ സലാഹുദ്ദീന്‍ കുഴഞ്ഞുവീഴുകയായിരുന്നു.

സംഭവ സമയത്ത് സലാഹുദ്ദീന്‍ മാത്രമേ മുറിയില്‍ ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ടുതന്നെ പ്രഥമ ശുശ്രൂഷ നല്‍കാനോ ആശുപത്രിയിലെത്തിക്കാനോ കഴിഞ്ഞില്ല. ഏറെ നേരം കഴിഞ്ഞ് കൂടെ താമസിക്കുന്നയാള്‍ എത്തിയപ്പോഴാണ് സലാഹുദ്ദീനെ വീണുകിടക്കുന്നത് കാണുന്നത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

15 വര്‍ഷമായി സലാഹുദ്ദീന്‍ ഒമാനില്‍ ജോലി ചെയ്യുന്നുണ്ട് . കഴിഞ്ഞ നവംബറിലാണ് അവസാനമായി നാട്ടില്‍ പോയി വന്നത്. ഭാര്യയും മൂന്നു മക്കളുമുണ്ട്. സലാഹുദ്ദീന്റെ സഹോദരന്‍ മുഹമ്മദ് മുസ്തഫ ഖദ്‌റയില്‍ തന്നെയുള്ള മറ്റൊരു കമ്പനിയില്‍ ജോലി ചെയ്യുന്നു. ഭാര്യ: അംറത്ത് റിസ്‌വാന. മക്കള്‍: ഫൈഹ, ഫര്‍ഹ, ഫൈറ.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page