ഭര്‍ത്താവ് നല്‍കിയ മഹര്‍ ഉള്‍പ്പെടെ 16 ലക്ഷം രൂപയുടെ സ്വര്‍ണാഭരണം തിരിച്ചുനല്‍കാന്‍വിവാഹ മോചിതയായ ഭാര്യയോട് കോടതി നിര്‍ദേശം

കാസര്‍കോട്: വിവാഹ മോചിതയായ യുവതിയോട് ഭര്‍ത്താവ് മഹര്‍ ആയും വിവാഹശേഷം നല്‍കിയതുമായ 16 ലക്ഷം രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ തിരിച്ചു നല്‍കാന്‍ കുടുംബ കോടതി ജഡ്ജി സി ദീപു നിര്‍ദേശിച്ചു.
നീലേശ്വരം കോട്ടപ്പുറത്തെ പ്രവാസി പി.സി ഷിഹാബുദീന്റെ പരാതിയിലാണ് വിധി. വിവാഹ സമയത്ത് താന്‍ മഹറായി നല്‍കിയതും വിവാഹശേഷം ഭാര്യയ്ക്ക് നല്‍കിയതുമായ സ്വര്‍ണമാണ് തിരിച്ചുകൊടുക്കാന്‍ വിവാഹമോചിതയായ ഭാര്യയോട് കോടതി നിര്‍ദേശിച്ചത്.

ഷിഹാബുദീന്റെ ഭാര്യ ഇതേ കോടതിയില്‍ നിന്ന് നേരത്തെ വിവാഹ മോചനം നേടിയിരുന്നു. വിവാഹ മോചനത്തെ തുടര്‍ന്നാണ് താന്‍ നല്‍കിയ സ്വര്‍ണം തിരിച്ചുകിട്ടണമെന്നാവശ്യപ്പെട്ട് ഷിഹാബുദീന്‍ കോടതിയെ സമീപിച്ചത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page