പൊലീസ് സ്റ്റേഷന്‍ കോമ്പൗണ്ടില്‍ എ.എസ്.ഐ ഉള്‍പ്പെടെ അഞ്ചുപേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു

കോഴിക്കോട്: നാദാപുരത്തെ പൊലീസ് സ്റ്റേഷന്‍ കോമ്പൗണ്ടില്‍ എ.എസ്.ഐ ഉള്‍പ്പെടെ അഞ്ചുപേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു. എ.എസ്.ഐ മനോജിന്റെ കാലിനാണ് പരിക്കേറ്റത്. കെട്ടിട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കെത്തിയ നാല് ഇതര സംസ്ഥാന തെഴിലാളികള്‍ക്കും കടിയേറ്റതായി അറിയുന്നു. ഇന്ന് രാവിലെയാണ് സംഭവം.

പരിക്കേറ്റവര്‍ താലൂക്ക് ആശുപത്രിയിലെത്തി പ്രതിരോധ കുത്തിവയ്‌പ്പെടുത്തു. കഴിഞ്ഞദിവസങ്ങളിലും സ്ഥലത്ത് തെരുവുനായ ആക്രമണം ഉണ്ടായിരുന്നുവെന്ന് സ്ഥലവാസികള്‍ പറയുന്നു. തെരുവു നായയെ പിടികൂടാന്‍ നടപടി എടുക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page