ഡാലസ് : അമേരിക്കയിൽ സർഗ വാസനയുള്ള മലയാളി എഴുത്തുകാരെ പ്രോത്സാഹിപ്പിക്കാനായി 1992 ൽ ഡാലസിൽ ആരംഭിച്ച എഴുത്തുകാരുടെയും സാഹിത്യ ആസ്വാദകരുടെയും സംഘടനയായ കേരള ലിറ്റററി സൊസൈറ്റി പ്രവാസി ഇന്ത്യക്കാർക്കായി ഏർപ്പെടുത്തിയ പ്രവാസി കഥ – കവിത പുരസ്‌കാരങ്ങൾക്ക് സൃഷ്ടികൾ ക്ഷണിച്ചു . 25,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് രണ്ട് അവാർഡുകളും.
സൊസൈറ്റിയുടെ സ്ഥാപക പ്രസിഡൻ്റായ മലയാള കവി മനയിൽ ജേക്കബ് 2021 ൽ നമ്മെ വിട്ടുപിരിഞ്ഞു. 2022 മുതൽ എല്ലാ വർഷവും അദ്ദേഹത്തിൻ്റെ സ്മരണാർത്ഥം മികച്ച കവിതയ്ക്ക് അവാർഡ് നൽകി വരുന്നു.
2024 ല്‍ നമ്മെ വിട്ടുപിരിഞ്ഞ കെ.എൽ. എസിൻ്റെ സ്ഥാപക നേതാവും സാഹിത്യകാരനുമായ എബ്രഹാം തെക്കേമുറിയുടെ നാമത്തിലുള്ള കഥാ പുരസ്‌കാരവും കഴിഞ്ഞ വര്‍ഷം മുതല്‍ നല്‍കി വരുന്നു.
ഇന്ത്യയ്‌ക്ക് പുറത്ത് താമസിക്കുന്ന മലയാളം എഴുത്തുകാരക്കാണ് മത്സരത്തിൽ പങ്കെടുക്കാനാവുക. രചനകള്‍ മൗലികമായിരിക്കണം. പുസ്തകരൂപത്തിലോ മുഖ്യധാരാ മാധ്യമങ്ങള്‍, സോഷ്യല്‍ മീഡിയ വഴിയോ പ്രസിദ്ധീകരിക്കാത്തതായിരിക്കണം. രചനകള്‍ മതസ്പര്‍ദ്ധ വളര്‍ത്തുന്നതോ കക്ഷി രാഷ്ട്രീയപരമായതോ വ്യക്തിഹത്യ നടത്തുന്ന തരത്തിലോ ആകരുത്.
സജീവ സാഹിത്യ പ്രതിഭകളായ മൂന്ന് അംഗങ്ങൾ അടങ്ങുന്ന രണ്ട് കമ്മറ്റികൾ രചനകൾ ഷോർട്ട് ലിസ്റ്റ് ചെയ്യുന്നതും, നാട്ടിൽ നിന്നുള്ള പ്രശസ്ഥരായ വിധികർത്താക്കൾ അന്തിമ വിജയികളെ കണ്ടെത്തുന്നതുമായിരിക്കും.
അവാര്‍ഡ് പ്രഖ്യാപനം കെ എല്‍ എസ് ഫേസ്ബുക്ക് പേജിലും വെബ് സൈറ്റിലും മുഖ്യധാരാ ഓണ്‍ലൈന്‍ മാധ്യമങ്ങളിലും മെയ് 31 ന് പ്രസിദ്ധീകരിക്കും.
രചയിതാവിന്റെ പേരു വയ്ക്കാതെ കൃതികള്‍ റ്റൈപ്പ് ചെയ്ത് പി ഡി എഫ് ആയി ഇ-മെയിലിലൂടെ അയയ്‌ക്കേണ്ടതാണ്. ഒരാളില്‍ നിന്നു ഒരു കവിത / കഥ മാത്രമേ മല്‍സരത്തിനായി സ്വീകരിക്കുകയുള്ളൂ. കൃതികള്‍ ഏപ്രിൽ 30മുമ്പ് ലഭിക്കണം. അയക്കേണ്ട വിലാസം: Email : [email protected]
കേരള ലിറ്റററി സൈസൈറ്റി, ഡാലസ് ഭാരവാഹികളായ
അനശ്വരം മാമ്പിള്ളി (പ്രസി)
ബാജി ഓടംവേലി ( സെക്ര )
ഡോ. ദർശന മനയത്ത് (കൺ) എന്നിവരാണ് ഇക്കാര്യം അറിയിച്ചത്.







