പാലക്കാട്: കേരളത്തില്‍ മാറ്റത്തിനു തുടക്കമായെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി. പാലക്കാട് കോട്ടമൈതാനിയില്‍ എന്‍ ഡി എ തെരഞ്ഞെടുപ്പു പ്രചരണ യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തില്‍ ബി ജെ പിയോടുള്ള വിശ്വാസം കൂടി വരുന്നു. കേരളത്തിലെ സ്ത്രീ സമൂഹം എന്‍ഡിഎയ്‌ക്കൊപ്പമാണ്. കേരളത്തില്‍ രണ്ടുമുന്നണികളുണ്ട്. ഒന്നു അഴിമതിക്കാരും രണ്ടാമത്തേത് മഹാ അഴിമതിക്കാരും. ഇവര്‍ക്കു കേരളത്തെ വികസിപ്പിക്കാന്‍ കഴിയില്ല. അതിനാല്‍ എന്‍ ഡി എയെ വിജയിപ്പിക്കണം. എങ്കില്‍ കേരളത്തെ വികസിപ്പിക്കാം- പ്രധാനമന്ത്രി പറഞ്ഞു. കേരളത്തിനു യുപിഎ സർക്കാരിനേക്കാൾ പദ്ധതികൾ നൽകിയത് എൻ.ഡിഎ സർക്കാരാണ്.ബി ജെപിയെ ഇടതു-വലതു മുന്നണികൾക്ക് പേടിയാണ് – പ്രധാനമന്ത്രി പറഞ്ഞു.
സമ്മേളനത്തില്‍ പാലക്കാട് ജില്ലയിലെ നിയമസഭാ മണ്ഡലങ്ങളില്‍ നിന്നുള്ള എന്‍ ഡി എ സ്ഥാനാര്‍ത്ഥികള്‍, പ്രമുഖ ബി ജെ പി നേതാക്കള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
കടുത്ത ചൂടിനെ വകവെയ്ക്കാതെ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നൂറുകണക്കിനു പേര്‍ പങ്കെടുത്തു.
ഞായറാഴ്ച വൈകുന്നേരം തൃശൂരിലും പ്രധാമന്ത്രി തെരഞ്ഞെടുപ്പു പ്രചരണ പരിപാടിയില്‍ സംബന്ധിക്കും.







