ഇടിയും മഴയും: ഉണക്കാനിട്ട അടയ്ക്ക വാരിവച്ച് വിശ്രമിക്കുന്നതിനിടയില്‍ ഹൃദയാഘാതം; കാസര്‍കോട് നഗരത്തിലെ ഓട്ടോ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

കാസര്‍കോട്: കാസര്‍കോട്, കെ എസ് ആര്‍ ടി സി ഡിപ്പോയ്ക്ക് സമീപത്തെ കിംഗ് കോബ്ര ഓട്ടോസ്റ്റാന്റിലെ ഓട്ടോ ഡ്രൈവറും ബി എം എസ് പ്രവര്‍ത്തകനുമായ പി നാഗേഷ് (50) ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. അഡൂര്‍, പിലമര്‍വ്വയിലെ പരേതരായ അപ്പോജി റാവു -കമല ദമ്പതികളുടെ മകനാണ് മരിച്ചത്. 25 വര്‍ഷമായി കാസര്‍കോട് നഗരത്തിലെ ഓട്ടോ ഡ്രൈവര്‍ ആണ് നാഗേഷ്.
ശനിയാഴ്ച പുലര്‍ച്ചെ ഇടിയും മഴയും ഉണ്ടായ സമയത്ത് വീട്ടിനു മുകളില്‍ ഉണക്കാന്‍ ഇട്ടിരുന്ന അടയ്ക്ക വാരിവച്ച ശേഷം സിറ്റൗട്ടില്‍ കസേരയില്‍ ഇരിക്കുന്നതിനിടയിലാണ് നഗേഷിന് ഹൃദയാഘാതം ഉണ്ടായതെന്നു ബന്ധുക്കള്‍ പറഞ്ഞു. ഉടന്‍ തന്നെ മുള്ളേരിയയിലെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പിന്നീട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേയ്ക്ക് മാറ്റി. ആദൂര്‍ പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു. നാഗേഷിന്റെ ആകസ്മിക നിര്യാണത്തില്‍ അനുശോചിച്ച് കിംഗ് കോബ്ര ഓട്ടോസ്റ്റാന്റ് ദുഃഖാചരണം നടത്തി. ഭാര്യ: മോഹിനി. മക്കള്‍: ആദ്യശ്രീ, ആര്യശ്രീ(ഇരുവരും നാലാം ക്ലാസ് വിദ്യാര്‍ത്ഥിനികള്‍). സഹോദരി: ഈശ്വരി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page