മലപ്പുറം: പ്രായപൂര്‍ത്തിയാകാത്ത 17 കാരനെ മന്ത്രവാദത്തിന്റെ മറവില്‍ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ കേസില്‍ മന്ത്രവാദിക്ക് 17 വര്‍ഷം തടവുശിക്ഷ. വളാഞ്ചേരി സ്വദേശി സൈനുലാബുദീനെയാണ് മഞ്ചേരി അതിവേഗ പോക്‌സോ കോടതി ശിക്ഷിച്ചത്. രണ്ടരലക്ഷം രൂപ പിഴയും അടയ്ക്കണം.
2016ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. 17 കാരന്റെ ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ 2016-ല്‍ അരീക്കോട് പൊലീസാണ് കേസെടുത്തത്. വര്‍ഷങ്ങള്‍ നീണ്ട വിചാരണയ്‌ക്കൊടുവിലാണ് പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്. പിഴത്തുക ഒടുക്കിയില്ലെങ്കില്‍ കൂടുതല്‍ കാലം തടവ് അനുഭവിക്കേണ്ടി വരും.







