പശ്ചിമേഷ്യയിൽ സംഘർഷം അതീവ ഗുരുതരമായി തുടരുന്നു. ഇറാനിലെ നാവികസേനാ മേധാവി അലിറെസ തങ്‌സിരിയെ കൊലപ്പെടുത്തിയതായി ഇസ്രായേൽ അവകാശപ്പെട്ടു.
ഇസ്രായേൽ സൈന്യം ഇറാനിലെ വിവിധ കേന്ദ്രങ്ങളിൽ പുതിയ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
റഷ്യയുമായുള്ള യുദ്ധത്തിനിടയിലും, ഗൾഫ് മേഖലയിലെ ഡ്രോൺ ആക്രമണങ്ങളെ പ്രതിരോധിക്കാൻ അഞ്ച് രാജ്യങ്ങളെ സഹായിക്കുമെന്ന് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്‌കി വ്യക്തമാക്കി.
കാലാവസ്ഥാ മുന്നറിയിപ്പ്: ഡൽഹി ഉൾപ്പെടെയുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നേരിയ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
കേരളത്തിൽ കൊടും ചൂടിന് ആശ്വാസമായി ഇന്ന് മുതൽ വേനൽ മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
നഴ്സുമാരുടെ സമരം: ശമ്പള വർദ്ധനവ് ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് സ്വകാര്യ ആശുപത്രികളിലെ നഴ്സുമാർ ഇന്ന് മുതൽ വീണ്ടും സമരത്തിലേക്ക് നീങ്ങുകയാണ്.
നിയമസഭാതിരഞ്ഞെടുപ്പ് : സംസ്ഥാനത്ത് ആകെ 890 സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്. ഏറ്റവും കൂടുതൽ സ്ഥാനാർത്ഥികൾ കൊടുവള്ളി മണ്ഡലത്തിലാണ്.
തളിപ്പറമ്പിലെ വിമത സ്ഥാനാർത്ഥിയായ കെപിസിസി അംഗം കൊയ്യം ജനാർദ്ദനനെ കോൺഗ്രസ് പുറത്താക്കി.
സ്വർണ്ണക്കൊള്ള കേസ് ഹൈക്കോടതി വീണ്ടും പരിഗണിക്കും.
കോഴിക്കോട്ട് എംഡിഎംഎയുമായി ‘കുഞ്ഞാവ’ എന്നറിയപ്പെടുന്ന ലഹരി വിൽപ്പന സംഘത്തിലെ പ്രധാനി എക്സൈസ് പിടിയിലായി.
ദേശീയപാതയിൽ കാലിക്കടവ്, പടുവളം മേൽപ്പാലങ്ങൾ തയ്യാറായി. അനുബന്ധ റോഡുകളുടെ പണികളും പൂർത്തിയായിട്ടുണ്ട്; പാലങ്ങളുടെ എക്സ്പാൻഷൻ ജോയിന്റുകൾ കൂടി പൂർത്തിയായാൽ ഗതാഗതത്തിന് പൂർണ്ണമായി തുറന്നുകൊടുക്കും.
നിയമസഭാ തെരഞ്ഞെടുപ്പിന്റെ സുരക്ഷയ്ക്കായി കാസർകോട് ജില്ലയിൽ നാല് കമ്പനി പോലീസ് കൂടി എത്തിയിട്ടുണ്ട്. ഉപ്പള, കുണിയ, നീലേശ്വരം എന്നിവിടങ്ങളിൽ ഇവർക്കായി ക്യാമ്പുകൾ തുറന്നു. സി.ആർ.പി.എഫും ഇൻഡോ ടിബറ്റ് ബോർഡർ പോലീസും ഉടൻ ജില്ലയിലെത്തും.
ജില്ലയിൽ ആകെ 32 സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്.
ജില്ലയിൽ ഉയർന്ന താപനില 36°വരെ തുടരുന്നതിനാൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പകൽ 11 മണി മുതൽ 3 മണി വരെ നേരിട്ട് വെയിൽ ഏൽക്കുന്നത് ഒഴിവാക്കാനും ധാരാളം വെള്ളം കുടിക്കാനും നിർദ്ദേശമുണ്ട്.






