ന്യൂഡൽഹി : ഇറാൻ – അമേരിക്കൻ അക്രമങ്ങളെ തുടർന്ന് പൊതുമേഖലാ എണ്ണക്കമ്പനികൾ മാർച്ച് 20ന് പ്രീമിയം പെട്രോൾ വില ലിറ്ററിന് 2.9 രൂപ മുതൽ 2.35 രൂപവരെ വർധിപ്പിച്ചിരുന്നു. സാധാരണ പെട്രോളിനും ഡീസലിനും തെരഞ്ഞെടുപ്പ് കഴിഞ്ഞ് വില വർദ്ധിപ്പിച്ചേക്കുമെന്ന് കരുതുന്നു . രാജ്യത്ത് 7000 പെട്രോൾ പമ്പുള്ള സ്വകാര്യ സ്ഥാപനമായ നയാര എനർജി , പെട്രോളിന് ലിറ്ററിന് 5 രൂപയും ഡീസലിന് 3 രൂപയും വില വർദ്ധിപ്പിച്ചു. പശ്ചിമേഷ്യൻ സംഘർഷത്തിന്റെ ആഘാതം ലോകരാജ്യങ്ങൾ മുഴുവൻ ദീർഘകാലം അനുഭവിക്കേണ്ടി വരുമെന്ന ദീർഘവീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് പ്രധാനമന്ത്രി സംസ്ഥാനങ്ങളുടെ യോഗം വിളിച്ചിട്ടുള്ളത്. ജനങ്ങൾ സാഹചര്യങ്ങളോട് പൊരുത്തപ്പെടുന്നതിനു സംസ്ഥാനങ്ങളുടെ സന്ദർഭോചിതമായ ഇടപെടൽ ആവശ്യമാണ്.







