ബാങ്കോക്ക്: മിസ് ഗ്രാന്‍ഡ് തായ്ലന്‍ഡ് മത്സരത്തിനിടെ മത്സരാര്‍ത്ഥിയുടെ പല്ല് ഇളകി വീണു. കമോല്‍വാന്‍ ചനാഗോ എന്ന മത്സരാര്‍ത്ഥി വിധികര്‍ത്താക്കള്‍ക്കും പ്രേക്ഷകര്‍ക്കും മുന്നില്‍ സ്വയം പരിചയപ്പെടുത്തുന്നതിനിടെയാണ് സംഭവം. അപ്രതീക്ഷിതമായി പല്ല് ഇളകി വീണതോടെ ഒന്നുഞെട്ടിയെങ്കിലും പരിഭ്രമിക്കാതെ ഇളകിപ്പോയ പല്ല് തിരികെവച്ച് അവര്‍ തന്റെ നടത്തം പൂര്‍ത്തിയാക്കി. ക്യാമറയെ നോക്കി പല്ലുകാട്ടി ചിരിക്കുകയും ചെയ്തു. പരിഭ്രമിക്കാതെ മുന്നോട്ടു പോയി മത്സരം പൂര്‍ത്തിയാക്കിയ മത്സരാര്‍ത്ഥിയെ കയ്യടിയോടെയാണ് കാണികള്‍ പ്രോത്സാഹിപ്പിച്ചത്. പല്ലിന്റെ സൗന്ദര്യം കൂട്ടാനും ഉപരിതലത്തെ കേടുപാടുകളില്‍ നിന്ന് സംരക്ഷിക്കാനും ഉപയോഗിക്കുന്ന പല്ലിന്റെ ആകൃതിയിലുള്ള പാളിയായ ഡെന്റല്‍ വെനീര്‍ ആണ് ഇളകിവീണത്. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങള്‍ വൈറലായി.







