ജോലി വാഗ്ദാനം ചെയ്ത് പരിചയപ്പെട്ട ശേഷം പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; കൗണ്‍സിലര്‍ പ്രശോഭ് സി വത്സനെതിരെ പരാതിയുമായി ദളിത് യുവതി

പാലക്കാട്: പാലക്കാട് നഗരസഭ കൗണ്‍സിലര്‍ പ്രശോഭ് സി വത്സനെതിരെ മുഖ്യമന്ത്രി പിണറായി വിജയന് ദളിത് യുവതി ലൈംഗിക പീഡനം സംബന്ധിച്ച് പരാതി നല്‍കി. ജോലി വാഗ്ദാനം ചെയ്ത് പരിചയപ്പെട്ട ശേഷം പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്നാണ് പരാതിയില്‍ പറയുന്നത്. പാലക്കാട് നഗരസഭയിലെ 24ാം വാര്‍ഡിലെ കോണ്‍ഗ്രസ് കൗണ്‍സിലറാണ് പ്രശോഭ്.

ജോലി വാഗ്ദാനം ചെയ്ത് പരിചയപ്പെട്ടശേഷം യുവതിയുടെ വീട്ടിലെത്തിയ പ്രശോഭ് അവിടെ വെച്ച് പീഡിപ്പിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്. പിന്നീട് വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡനത്തിനിരയാക്കിയെന്നും ഇതിന്റെ തെളിവുകള്‍ താന്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി സൂക്ഷിച്ചിട്ടുണ്ടെന്നും യുവതി അറിയിച്ചു. താന്‍ ആക്രമിക്കപ്പെട്ടേക്കുമെന്ന് ഭയന്നാണ് മൊബൈലില്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയതെന്നും യുവതി പറഞ്ഞു. ഗര്‍ഭിണിയാണെന്നറിഞ്ഞപ്പോള്‍ ഗുളിക തന്ന് അബോര്‍ട്ട് ചെയ്യാന്‍ ശ്രമിച്ചെങ്കിലും അത് താന്‍ കഴിച്ചില്ല. തന്നെ ഒഴിവാക്കുകയാണ് അയാളുടെ ലക്ഷ്യമെന്ന് അറിഞ്ഞതോടെയാണ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്.

ഇപ്പോള്‍ പ്രശോഭിനെ ഫോണില്‍ ബന്ധപ്പെടാന്‍ കഴിയുന്നില്ലെന്ന് പറയുന്നു. ഇയാള്‍ ഒളിവില്‍ പോയെന്നാണ് സൂചന.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
നിയമസഭാ തെരഞ്ഞെടുപ്പ്: കൂടുതല്‍ നേതാക്കള്‍ കാസര്‍കോട്ടേക്ക്; രമേശ് ചെന്നിത്തലയും തേജസ്വി സൂര്യയും ശനിയാഴ്ച, തിരുവനന്തപുരം മേയര്‍ വി വി രാജേഷ് വെള്ളിയാഴ്ച വൈകിട്ട് കുമ്പളയില്‍

You cannot copy content of this page