രൂക്ഷമായ വേനലിലും സമൃദ്ധമായ ജലം: സംരക്ഷണമില്ലാതെ കാടിയംകുളം

കാസര്‍കോട്: കടുത്ത വേനലിലും ജലസമൃദ്ധിയുമായി മൊഗ്രാലിലെ കാടിയംകുളം. കുളത്തെപ്പോലെ അതിലെ ജലസംരക്ഷണവും അധികൃതര്‍ കടലാസില്‍ എഴുതിവച്ചിരിക്കുന്നതു കൊണ്ടു വെള്ളത്തില്‍ പായലും ജലസസ്യങ്ങളും വളര്‍ന്നു പന്തലിച്ചു കാടുപോലെ വളരുന്നു.
മൊഗ്രാല്‍ സ്‌കൂളിനടുത്താണ് അധികൃതരുടെ തുടര്‍ച്ചയായ അവഗണനയെ തുടര്‍ന്നു നശിച്ചു കൊണ്ടിരിക്കുന്ന കാടിയംകുളം. കഴിഞ്ഞ മൂന്നു പതിറ്റാണ്ടിനിടയില്‍ കുളം സംരക്ഷിക്കാന്‍ ജില്ലാ പഞ്ചായത്ത് നിരവധി പദ്ധതികള്‍ ആവിഷ്‌കരിച്ചിരുന്നു. ചിലത് പദ്ധതിയില്‍ത്തന്നെ അവസാനിച്ചു. ചിലതു തുടങ്ങിയേടത്തു തന്നെ നിന്നു. കഴിഞ്ഞ വര്‍ഷം ജില്ലാ പഞ്ചായത്തു ചെറുകിട ജലസേചന വകുപ്പുദ്യോഗസ്ഥന്മാരെ പലതവണ കുളത്തിനടുത്തയച്ചു. ഒടുവില്‍ അവര്‍ ഒരു കോടി രൂപയുടെ കുളം സംരക്ഷണ പദ്ധതി തയ്യാറാക്കി ജില്ലാ പഞ്ചായത്തിനു നല്‍കുകയും ചെയ്തു. ഒരു കോടിയുടെ കുളം സംരക്ഷണ പദ്ധതി കാടിയംകുളത്തു വരുന്നതും കാത്തു നാട്ടുകാര്‍ സന്തോഷത്തോടെ ഇരുന്നു.
ഒരു കൊല്ലം കഴിഞ്ഞിട്ടും ഇതേ ഇരുപ്പില്‍ പദ്ധതിയും കാത്തിരിക്കുകയാണെന്നു നാട്ടുകാര്‍ പറയുന്നു. കുളത്തിനടുത്താണ് മൊഗ്രാല്‍ സ്‌കൂള്‍. അതിനടുത്തു തന്നെയാണ് യുനാനി ആശുപത്രി. പിന്നെ അംഗന്‍വാടിയും മറ്റു പൊതുസ്ഥാപനങ്ങളുമുണ്ട്. കുളം ശരിയായിരുന്നെങ്കില്‍ അതിന്റെ നേട്ടം ഈ സ്ഥാപനങ്ങള്‍ക്കും നാട്ടുകാര്‍ക്കും ഉണ്ടാകുമായിരുന്നെന്നു നാട്ടുകാര്‍ കരുതുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page