രാജ്യത്തിന്റെ മുഴുവന്‍ വ്യോമാതിര്‍ത്തിയും സംരക്ഷിക്കാന്‍ ശേഷിയുള്ള സംവിധാനം ഈ വര്‍ഷത്തോടെ സജ്ജമാവും; നാലാമത്തെ സംവിധാനം ജൂണില്‍ രാജ്യത്തെത്തും

ന്യൂഡല്‍ഹി: ഇന്ത്യയുടെ മുഴുവന്‍ ആകാശ അതിര്‍ത്തികളും ഈ വര്‍ഷാവസാനത്തോടെ സമ്പൂര്‍ണ്ണ സുരക്ഷിതമാക്കുന്നതിനുള്ള സൂസജ്ജ നൂതന സംവിധാനങ്ങള്‍ തയ്യാറാകുന്നു. റഷ്യ തയ്യാറാക്കിയ ഇന്ത്യയുടെ നാലാമത്തെ എസ് 400 ട്രയംഫ് വ്യോമ പ്രതിരോധ സംവിധാനം ജൂണിന് മുമ്പ് ഇന്ത്യയിലെത്തും. ഈ പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും സംവിധാനമായ എസ് 400 ഈ വര്‍ഷാവസാനത്തോടെ ഇന്ത്യക്ക് കൈമാറുമെന്ന് റഷ്യ ഉറപ്പു നല്‍കിയതായി പ്രതിരോധ സുരക്ഷാ വിഭാഗം വെളിപ്പെടുത്തി. ഇന്ത്യയുടെ പ്രോജക്ട് ഖുഷയ്‌ക്കൊപ്പം പത്ത് വ്യോമ പ്രതിരോധ സംവിധാനങ്ങളും സജ്ജീകരിച്ചു കഴിഞ്ഞാല്‍ ഡ്രോണുകള്‍ 4.5 ജന്‍ പ്ലസ് യുദ്ധവിമാനങ്ങള്‍, മിസൈലുകള്‍ എന്നിവയുടെ കാര്യത്തില്‍ രാജ്യത്തിന്റെ മുഴുവന്‍ വ്യോമാതിര്‍ത്തിയും സുരക്ഷിതമായിരിക്കും. ഓപ്പറേഷന്‍ സിന്ധൂരില്‍ എസ് 400 വിമാനങ്ങള്‍ മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. ജെ. 10 ഉള്‍പ്പെടെയുള്ള പാക്കിസ്ഥാന്‍ വിമാനങ്ങളെ അകറ്റിനിര്‍ത്താനും ഇവയുടെ പ്രവര്‍ത്തനം ഉപകരിച്ചു.
400 കിലോമീറ്ററിനുള്ളിലുള്ള ശത്രുവിമാനങ്ങള്‍, മിസൈലുകള്‍, ഡ്രോണുകള്‍ എന്നിവ നശിപ്പിക്കാന്‍ എസ്-400ന് കഴിയും. ആയിരം കിലോമീറ്റര്‍ ഓളം ട്രാക്കിംഗ് ശേഷിയും ഇതിനുണ്ട്. ബാലിസ്റ്റിക് മിസൈലുകളും ഹൈപ്പര്‍ സോണിക്ക് ലക്ഷ്യങ്ങളും തകര്‍ക്കാനും ഇതിന് കഴിവുണ്ട്. എസ് 400ന് മുമ്പുള്ള എസ് 300നെ അപേക്ഷിച്ച് 25 മടങ്ങ് വേഗതയുള്ള ഫയറിങ് റേറ്റ് എസ് 400നുണ്ട്. എസ് 400, 250, 120, 40 കിലോമീറ്റര്‍ ഭൂപരിധിയിലുള്ള വ്യത്യസ്തതരം മിസൈലുകള്‍ സജ്ജമാക്കാനുള്ള സംവിധാനം ഇതിനുണ്ട് ഈ സംവിധാനത്തിന് ലോങ്ങ് റേഞ്ച് റഡാറിന് ഒരേസമയം നൂറിലധികം പറക്കുന്ന വസ്തുക്കളെ ട്രാക്ക് ചെയ്യാന്‍ കഴിയും. ഒരേസമയം ഒരു ഡസന്‍ ലക്ഷ്യങ്ങളില്‍ ഉന്നം തറപ്പിക്കാനും ആവും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
നിയമസഭാ തെരഞ്ഞെടുപ്പ്: കൂടുതല്‍ നേതാക്കള്‍ കാസര്‍കോട്ടേക്ക്; രമേശ് ചെന്നിത്തലയും തേജസ്വി സൂര്യയും ശനിയാഴ്ച, തിരുവനന്തപുരം മേയര്‍ വി വി രാജേഷ് വെള്ളിയാഴ്ച വൈകിട്ട് കുമ്പളയില്‍

You cannot copy content of this page