ബദിയഡുക്ക: കാസര്‍കോട് മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി എംഎല്‍ അശ്വിനി ഇന്നു ബദിയഡുക്ക പഞ്ചായത്തില്‍ തിരഞ്ഞെടുപ്പ് പ്രചരണം ആരംഭിച്ചു.
ബിജെപിയുടെ പഞ്ചായത്തിലെ മുതിര്‍ന്ന പ്രവര്‍ത്തകനും ഗ്രാമപഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റുമായ ഗണേശാനന്ദ ആല്‍വയെ വീട്ടിലെത്തി സന്ദര്‍ശിച്ച അശ്വിനി അദ്ദേഹത്തിന്റെ ആശിര്‍വാദത്തോടെയാണ് പഞ്ചായത്തിലെ വോട്ടഭ്യര്‍ത്ഥന ആരംഭിച്ചത്. വീടുകള്‍ കയറിയിറങ്ങി സ്ഥാനാര്‍ത്ഥി വോട്ടഭ്യര്‍ത്ഥിക്കുന്നു. പഞ്ചായത്ത് പ്രസിഡണ്ട് ഡി. ശങ്കര, സൂര്യ പ്രകാശ് ഷെട്ടി, സുകുമാര്‍ കുദ്രെപ്പാടി, മോഹന്‍ദാസ് റൈ, മോഹന, സുരേഷ്, മന്വിത് എന്നിവര്‍ സ്ഥാനാര്‍ത്ഥിക്കൊപ്പമുണ്ട്.






