കാസര്‍കോട്: ബസ് യാത്രയ്ക്കിടയില്‍ ഹൃദയാഘാതം ഉണ്ടായതിനെ തുടര്‍ന്ന് 65 കാരന്‍ മരിച്ചു. ചേവാര്‍ സ്വദേശിയും മിയാപ്പദവ്, ചിഗറുപാദയില്‍ ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരനുമായ മുഹമ്മദ് (65) ആണ് മരിച്ചത്.
ഉപ്പളയില്‍ നിന്നു തലപ്പാടിയിലേയ്ക്കുള്ള സ്വകാര്യ ബസില്‍ ഹൊസങ്കടിയിലേയ്ക്ക് യാത്ര ചെയ്യുന്നതിനിടയിലാണ് സംഭവം. ബസ് ഹൊസങ്കടിയില്‍ എത്തുന്നതിനു മുമ്പ് മുഹമ്മദിന് ഹൃദയാഘാതം അനുഭവപ്പെടുകയായിരുന്നു. മറ്റു യാത്രക്കാരെയെല്ലാം ഹൊസങ്കടിയില്‍ ഇറക്കി ബസ് അദ്ദേഹത്തെയും കൊണ്ട് ആശുപത്രിയിലേയ്ക്കു പോയി. ഡോക്ടര്‍ നടത്തിയ പരിശോധനയില്‍ മരണപ്പെട്ടതായി സ്ഥിരീകരിച്ചു. തിങ്കളാഴ്ചയായിരുന്നു സംഭവം. ഭാര്യ: ഖദീജുമ്മ. മക്കള്‍: അബ്ദുല്‍ മജീദ്, മിസ് ബീന. മരുമകള്‍: താഹിറ.






