‘സ്ഥാനാര്‍ത്ഥി’പ്പാന
നാരായണന്‍ പേരിയ പൂന്തേനാം പല കാവ്യം കണ്ണന് നിവേദിച്ച പൂങ്കുയിലായ ഭക്ത കവി പൂന്താനം ഇപ്പോഴുണ്ടായിരുന്നെങ്കില്‍ തന്റെ ജ്ഞാനപ്പാനയിലെ വരികള്‍ ഇപ്രകാരം തിരുത്തി എഴുതിയേനേ. സ്ഥാനമാനങ്ങള്‍ ചൊല്ലിക്കലഹിച്ചു, മാനം കെട്ടു നടക്കുന്നിതുപലര്‍. തന്റെ കൃതിയുടെ പേരും മാറ്റാമായിരുന്നു. സ്ഥാനാര്‍ത്ഥിപ്പാന എന്ന്. ജ്ഞാനപ്പാനയ്ക്കു പകരം സ്ഥാനാര്‍ത്ഥിപ്പാന. കാലോചിതമായ മാറ്റം. (സ്ഥാനാര്‍ത്ഥി അല്ല,സ്ഥാനാര്‍ത്തി. സ്ഥാനത്തില്‍ ആര്‍ത്തിയുള്ളവന്‍ എന്നര്‍ത്ഥം. സ്ഥാനത്തില്‍ ആര്‍ത്തിയുള്ളവരുടെ പാട്ട് ‘സ്ഥാനാര്‍ത്ഥി’പ്പാന. തിരഞ്ഞെടുപ്പടുക്കുമ്പോള്‍ സ്ഥാനാര്‍ത്ഥിപ്പട്ടികയില്‍ ഇടംപിടിക്കാന്‍. വോട്ടെടുപ്പും ഫലപ്രഖ്യാപനം കഴിഞ്ഞാല്‍ മന്ത്രിസഭയില്‍ സ്ഥാനം ലഭിക്കാന്‍- നാണവും മാനവും ഇല്ലാത്തവര്‍ …