തിരുവനന്തപുരം: അടിയന്തരാ വശ്യങ്ങൾക്ക് പാചകവാതക സിലിണ്ടർ ഉടൻ ലഭ്യമാക്കുന്നതിന് സംസ്ഥാനത്തു സംവിധാനം ഏർപ്പെടുത്തി. വിവാഹം, ഗ്രഹപ്രവേശനം, അടിയന്തരം, ആരാധനാലയങ്ങളിലെ ചടങ്ങ് എന്നിവയ്ക്ക് വാണിജ്യ എൽപിജി ക്ഷാമം പരിഹരിക്കുന്നതിനാണ് ഈ സംവിധാനം ഏർപ്പെടുത്തിയത്. ഇത് സംബന്ധിച്ച് പ്രത്യേക പോർട്ടലിലൂടെ എസ്. ഒ . എസ് .അപേക്ഷ നൽകണം. ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള നിരീക്ഷണ സമിതി അപേക്ഷ പരിശോധിക്കും. ആവശ്യം ബോധ്യപ്പെട്ടാൽ ജില്ലാ സപ്ലൈ ഓഫീസർക്ക് നിർദ്ദേശം നൽകും . തുടർന്ന് എണ്ണ കമ്പനികൾ ഏജൻസിയി വഴി ഇവ വിതരണം ചെയ്യും.







