സദ്യയ്ക്ക് പായസം കിട്ടിയില്ലെന്ന് പറഞ്ഞ് വിളമ്പുകാരനെ കല്ലുകൊണ്ട് ഇടിച്ച് പരിക്കേല്‍പ്പിച്ചു; യുവാവ് അറസ്റ്റില്‍

ആലപ്പുഴ: സദ്യയ്ക്ക് പായസം കിട്ടിയില്ലെന്ന് പറഞ്ഞ് വിളമ്പുകാരനെ കല്ലുകൊണ്ട് ഇടിച്ച് പരിക്കേല്‍പ്പിച്ച യുവാവ് അറസ്റ്റില്‍. വഴിച്ചേരി സെന്റ് ജോര്‍ജ് തെരുവിലെ ജോസിനെ(32) ആണ് സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. വഴിച്ചേരി വലിയ വീട്ടില്‍ സാജൂ ആന്റണിക്കാണ് പരിക്കേറ്റത്.

വഴിച്ചേരി മാര്‍ക്കറ്റിനു സമീപം ഓഡിറ്റോറിയത്തില്‍ കഴിഞ്ഞദിവസം നടത്തിയ നേര്‍ച്ച സദ്യയ്ക്കിടെയാണ് സംഭവം. സദ്യയില്‍ പായസം കിട്ടിയില്ലെന്ന് പറഞ്ഞ് ജോസ് ബഹളം വയ്ക്കുകയും സാജൂ ആന്റണിയെ കല്ലുകൊണ്ട് ഇടിക്കുകയുമായിരുന്നു. പിന്നീട് അദ്ദേഹത്തിന്റെ വീട്ടിലെത്തി അമ്മയെയും സഹോദരിയെയും ഭീഷണിപ്പെടുത്തുകയും വീട്ടുപകരണങ്ങള്‍ നശിപ്പിക്കുകയും ചെയ്തുവെന്നും പരാതിയില്‍ പറയുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page