തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മാസം സൂര്യതാപം 40 ഡിഗ്രി സെല്‍ഷ്യസ് കടക്കുമെന്നു കാലാവസ്ഥാ വകുപ്പ് മുന്നറിയിച്ചു.
ഞായറാഴ്ച സംസ്ഥാനത്തെ 12 ജില്ലകളില്‍ കാലാവസ്ഥാ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. അന്തരീക്ഷ താപം അസാധാരണമാം വിധം വര്‍ധിക്കുന്ന സാഹചര്യത്തിലാണിത്.
ഇന്നത്തെ താപനില പാലക്കാട് ജില്ലയില്‍ 38 ഡിഗ്രി സെല്‍ഷ്യസ് വരെയും മറ്റു പല ജില്ലകളിലും 37 ഡിഗ്രി സെല്‍ഷ്യസ് വരെയും ഉയരാന്‍ സാധ്യതയുണ്ട്.







