ഭക്ഷണത്തിന് ചീരക്കറി ഉണ്ടാക്കിയില്ല; ഗര്‍ഭിണിയായ ഭാര്യയെ വയലിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി കോടാലികൊണ്ട് വെട്ടിക്കൊന്നു; ഭര്‍ത്താവ് അറസ്റ്റില്‍

ഭോപ്പാല്‍: ഭക്ഷണത്തിന് ചീരക്കറി ഉണ്ടാക്കിയില്ലെന്ന് പറഞ്ഞ് ഗര്‍ഭിണിയായ ഭാര്യയെ വയലിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി കോടാലികൊണ്ട് വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. മധ്യപ്രദേശിലെ ഖാര്‍ഗോണ്‍ ജില്ലയിലാണ് സംഭവം. രണ്ടുകുട്ടികളുടെ മാതാവായ ഷീലാ ബായിയെ(25) കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് സുനിലിനെയാണ് പൊലീസ് അറസ്റ്റുചെയ്തത്. അത്താഴത്തിന് ചീരക്കറി ഉണ്ടാക്കാന്‍ സുനില്‍ ഭാര്യയോട് പറഞ്ഞിരുന്നു. എന്നാല്‍ ഗര്‍ഭിണിയായതിനാല്‍ കടുത്ത ക്ഷീണം അനുഭവപ്പെട്ടതിനാലും മറ്റ് കറികള്‍ ഉണ്ടായിരുന്നതിനാലും ഷീല ചീരക്കറി വച്ചിരുന്നില്ല. ഭക്ഷണം കഴിക്കാനിരുന്നപ്പോള്‍ ചീരക്കറി വയ്ക്കാത്തത് കണ്ട് പ്രകോപിതനായ സുനില്‍ ഭാര്യയെ 200 മീറ്റര്‍ അകലെയുള്ള വയലിലേക്ക് വലിച്ചുകൊണ്ടുപോയി കോടാലി കൊണ്ട് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംഭവം നടക്കുമ്പോള്‍ ദമ്പതികള്‍ക്കൊപ്പം താമസിച്ചിരുന്ന സുനിലിന്റെ അമ്മയും സഹോദരനും വീട്ടിലുണ്ടായിരുന്നില്ല. കൊലയ്ക്കുശേഷം ബന്ധുവീട്ടിലെത്തിയ സുനില്‍ അവരോട് ഭാര്യയെ കൊലപ്പെടുത്തിയ വിവരം അറിയിക്കുകയായിരുന്നു. അവര്‍ പൊലീസില്‍ വിവരമറിയിച്ചു. കര്‍ഷകനാണ് സുനില്‍.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page