കാസർകോട്: ജനനായകൻ ജനങ്ങൾക്കൊപ്പമെത്തിയപ്പോൾ കാസർകോട് മുനിസിപ്പൽ കോൺഫറൻസ് ഹാളിൽ നടന്ന മണ്ഡലം യു.ഡി.എഫ് തിരഞ്ഞെടുപ്പു കൺവെൻഷൻ ആഹ്ലാദം കൊണ്ടു ഇളകി മറിഞ്ഞു. കൺവെൻഷനിൽ ജനങ്ങൾക്കൊപ്പം എത്തിയ സ്ഥാനാർത്ഥിയെ ജനകീയ സംഗമം ആവേശപൂർവം വരവേറ്റു. മുനിസിപ്പൽ കോൺഫറൻസ് ഹാളിൽ നടന്ന സംഗമം രാജ് മോഹൻ ഉണ്ണിത്താൻ എം.പി. ഉദ്ഘാടനം ചെയ്തു .യുഡിഎഫിന്റെ കോട്ട സംരക്ഷിക്കാനും ജനകീയ നേതാവായ എന്ന നായകൻറെ ഭൂരിപക്ഷം വർദ്ധിപ്പിക്കാനും യുഡിഎഫ് കോട്ടയുടെ കരുത്തുകൂടാനും അദ്ദേഹം പ്രവർത്തകരെയും നേതാക്കന്മാരെയും ആഹ്വാനം ചെയ്തു മണ്ഡലം പ്രസിഡൻറ് മാഹിൻ കേളോട്ട് അധ്യക്ഷത വഹിച്ചു. ദീർഘകാലം മണ്ഡലത്തെ കാത്തുസൂക്ഷിച്ച സി.ടി. അഹമ്മദലി, എൻ .എ. നെല്ലിക്കുന്ന് ,യുഡിഎഫ് നേതാക്കന്മാരായ എ. അബ്ദുറഹ്മാൻ, കർണാടക മന്ത്രി ബി.രമാനാഥ റൈ, യുഡിഎഫ് കൺവീനർ എ ഗോവിന്ദൻ നായർ, മണ്ഡലം യു.ഡി.എഫ്. സ്ഥാനാർത്ഥിക കല്ലട്ര മാഹിൻ ഹാജി തുടങ്ങിയവർ പ്രസംഗിച്ചു. മണ്ഡലം തിരഞ്ഞെടുപ്പു കമ്മിറ്റി രൂപീകരിച്ചു.







