കാസര്‍കോട്: ചെര്‍ക്കളയില്‍ അന്യ സംസ്ഥാന തൊഴിലാളിയെ സംശയകരമായ നിലയില്‍ മരിച്ച നിലയില്‍ കണ്ടെത്തി.
ചെര്‍ക്കള ടൗണില്‍ മേല്‍പ്പാലം നിര്‍മ്മാണം നടക്കുന്നതിനടുത്തുളള 20 അടി താഴ്ചയിലുള്ള കുഴിയിലാണ് ജഡം കണ്ടെത്തിയത്. കര്‍ണാടക ജല്‍ ബുര്‍ഗ, കൊപ്പല്‍ സ്വദേശി ദേവപ്പയാണ് (52) മരിച്ചത്. സങ്കപ്പയാണ് പിതാവ്. ചെര്‍ക്കള ടൗണിലെ ബാങ്ക് ഓഫ് ബറോഡക്ക് അടുത്ത് 20 അടിയോളം താഴ്ചയിലെടുത്ത കുഴിയിലായിരുന്നു മൃതദേഹം.
അടുത്തിടെ കാസര്‍കോട് നുള്ളിപ്പാടിയിലും അന്യസംസ്ഥാന തൊഴിലാളിയെ ദേശീയ പാതയോരത്ത് കുഴിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. അന്വേഷണത്തില്‍ അത് കൊലപാതകമാണെന്നു കണ്ടെത്തിയിരുന്നു. ആ സംഭവത്തിലെ പ്രതിയെ കണ്ടെത്തിയിട്ടില്ല. അന്വേഷണം തുടരുകയാണ്.







