അമ്മ പപ്പായ പറിക്കുന്നത് നോക്കി നിന്നിരുന്ന ആറു വയസ്സുകാരി വീട്ടുമുറ്റത്തെ കിണറ്റില്‍ വീണു മരിച്ചു

കൊല്ലം: അമ്മ പപ്പായ പറിക്കുന്നത് നോക്കി നിന്നിരുന്ന ആറു വയസ്സുകാരി വീട്ടുമുറ്റത്തെ കിണറ്റില്‍ വീണു മരിച്ചു. കരീപ്ര ഉളകോട് സ്വദേശികളായ ടി. അനന്തുവിന്റെയും ജി. ഗീതുവിന്റെയും ഏകമകള്‍ അവന്തികയാണു മരിച്ചത്. മടന്തകോട് ഇ.വി.യു.പി.എസിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥിയാണ്. മുളവൂര്‍ക്കോണത്ത് വാടകയ്ക്കു താമസിക്കുകയായിരുന്നു കുടുംബം.

സംഭവ സമയത്ത് ഗീതുവും അവന്തികയും മാത്രമായിരുന്നു വീട്ടില്‍ ഉണ്ടായിരുന്നത്. ഗീതു പറമ്പില്‍ പപ്പായ പറിക്കുമ്പോള്‍ അവന്തിക കൂടെയുണ്ടായിരുന്നു. കിണറിനു സമീപത്തുണ്ടായിരുന്ന സ്റ്റൂളില്‍ കയറി ആള്‍മറയിലേക്കു പിടിച്ചുകയറാന്‍ ശ്രമിക്കവേ കിണറ്റില്‍ വീഴുകയായിരുന്നുവെന്ന് പറയുന്നു. ഓടിയെത്തിയ ഗീതു കുട്ടിയുടെ കയ്യില്‍ പിടിച്ചെങ്കിലും വഴുതിപ്പോയി. നിലവിളി കേട്ടെത്തിയ സമീപവാസി കിണറ്റിലിറങ്ങി കുട്ടിയെ പുറത്തെടുത്തു ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page