കാസർകോട്: കാറില്‍ കടത്തുകയായിരുന്ന എം.ഡി.എം.എ സഹിതം മൂന്ന് യുവാക്കളെ ചന്തേര പൊലീസ് ഇൻസ്പെക്ടർ എം.വി.ഷീജുവിന്റെ നേതൃത്വത്തില്‍ എസ്.ഐ: ജിയോ സദാനന്ദന്‍ അറസ്റ്റ് ചെയ്തു. ഉദിന്നൂര്‍ നടക്കാവ് നങ്ങാരത്ത് ഹൗസില്‍ മുഹമ്മദ് സഫ്‌വാന്‍ (28), നോര്‍ത്ത് തൃക്കരിപ്പൂര്‍ അയിറ്റി കൊക്കകട്ടാവ് ഹൗസില്‍ മുഹമ്മദ് ഷിയാസ് (31), നോര്‍ത്ത് തൃക്കരിപ്പൂര്‍ മിലിയാട്ട് കെ.കെ.ഹൗസില്‍ എം.ടി.പി.മര്‍ഷാദ് (29) എന്നിവരാണ് പിടിയിലായത്. ഉദിന്നൂര്‍ സ്വദേശി അര്‍ഷാദ് ഓടി രക്ഷപ്പെട്ടതായി പൊലീസ് പറഞ്ഞു. കഴിഞ്ഞ സം രാത്രി വലിയപറമ്പ് കെ.പി.സി റോഡില്‍ പൊലീസ് സംഘം വാഹന പരിശോധന നടത്തവെയാണ് സെലേറിയോ കാറില്‍സംഘം എത്തിയത്.പൊലീസിനെ കണ്ടതോടെ കാര്‍ അതിവേഗം ഓടിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. അതിനിടയിലാണ് അര്‍ഷാദ് കാറില്‍ നിന്ന് ഇറങ്ങിയോടിയ തെന്നും1.26 ഗ്രാം എം.ഡി.എംഎ പിടിച്ചെടുത്തതായും പൊലീസ് അറിയിച്ചു.






