ഉദുമയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ. നീലകണ്ഠന്‍ നാമനിര്‍ദ്ദേശ പത്രിക നല്‍കി

കാസര്‍കോട്: ഉദുമ നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി കോണ്‍ഗ്രസിലെ കെ. നീലകണ്ഠന്‍ വരണാധികാരിയായ ജില്ലാ കലക്ടര്‍ അര്‍ജ്ജുന്‍ പാണ്ഡ്യനു നാമനിര്‍ദ്ദേശ പത്രിക സമര്‍മ്മിച്ചു.
ഡിസിസി ഓഫീസില്‍ നിന്നു മുന്നണി നേതാക്കന്മാരുടെയും പ്രവര്‍ത്തകരുടെയും അകമ്പടിയോടെ പ്രകടനമായാണ് സ്ഥാനാര്‍ത്ഥി കളക്ടറേറ്റില്‍ എത്തിയത്. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി, എന്‍എ നെല്ലിക്കുന്ന് എംഎല്‍എ., ഡിസിസി പ്രസിഡന്റ് പികെ ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് അബ്ദുല്‍ ഖാദര്‍ ഹാജി, ആര്‍എസ്പി നേതാവ് ഹരീഷ് ബി നായര്‍, ബാലകൃഷ്ണന്‍ പെരിയ, യുഡിഎഫ് ജില്ലാ ഏകോപന സമിതി കണ്‍വീനര്‍ ഗോവിന്ദന്‍ നായര്‍ തുടങ്ങിയവരുമുണ്ടായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page