ഇറാൻ – ഇസ്രായേൽ യുദ്ധം:
ഇറാനു മേൽ തങ്ങൾക്ക് വ്യക്തമായ മേൽക്കൈ ഉണ്ടെന്നും അതിനാൽ ഇപ്പോൾ വെടിനിർത്തലിന് തയ്യാറല്ലെന്നും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി.
ഇറാന്റെ ഊർജ്ജ നിലയങ്ങൾക്കും അടിസ്ഥാന സൗകര്യങ്ങൾക്കും നേരെ ഇസ്രായേൽ പുതിയ ആക്രമണങ്ങൾ നടത്തി. ഇറാന്റെ ‘ബാസിജ്’ പാരാമിലിട്ടറി സേനയുടെ ഇന്റലിജൻസ് മേധാവിയെ വധിച്ചതായി ഇസ്രായേൽ അവകാശപ്പെട്ടു.
ബെയ്റൂട്ടിൽ ഒഴിപ്പിക്കൽ: ലെബനനിലെ ഹിസ്ബുള്ള കേന്ദ്രങ്ങൾ ലക്ഷ്യമിട്ടുള്ള ആക്രമണത്തിന് മുന്നോടിയായി ബെയ്റൂട്ടിലെ തെക്കൻ പ്രാന്തപ്രദേശങ്ങളിൽ നിന്ന് ഒഴിഞ്ഞുപോകാൻ ഇസ്രായേൽ സൈന്യം ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.
ആഗോള സാമ്പത്തിക പ്രതിസന്ധി
രൂപയുടെ തകർച്ച: ഡോളറിനെതിരെ ഇന്ത്യൻ രൂപ റെക്കോർഡ് തകർച്ച നേരിട്ടു. ഒരു ഡോളറിന് 93.71 രൂപ എന്ന നിലയിലാണ് നിലവിൽ വ്യാപാരം നടക്കുന്നത്.
ക്രൂഡ് ഓയിൽ വില: ഹോർമുസ് കടലിടുക്ക് അടഞ്ഞുകിടക്കുന്നത് ആഗോള ഇന്ധന വിപണിയെ വല്ലാതെ ബാധിച്ചിട്ടുണ്ട്.
അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില ബാരലിന് 110 ഡോളറിന് മുകളിൽ തുടരുന്നു.
ഇന്ധന നിയന്ത്രണം: യുദ്ധം മൂലം ഇന്ധന ഇറക്കുമതി തടസ്സപ്പെട്ടതിനെത്തുടർന്ന് ശ്രീലങ്കയിൽ ആഴ്ചയിൽ നാല് പ്രവൃത്തിദിവസം എന്ന രീതിയിലേക്ക് മാറ്റം വരുത്തി.
സിന്ധു നദീജല കരാർ: പാകിസ്താൻ ഭീകരവാദം അവസാനിപ്പിക്കുന്നത് വരെ സിന്ധു നദീജല നിറുത്തി വയ്ക്കാൻ ഇൻഡ്യ തീരുമാനിച്ചു.
ഹാപ്പിനസ് റിപ്പോർട്ട് : ലോകത്തെ ഏറ്റവും സന്തോഷമുള്ള രാജ്യങ്ങളുടെ പട്ടിക പുറത്തുവന്നു. സ്കാൻഡിനേവിയൻ രാജ്യങ്ങൾ പട്ടികയിൽ മുന്നിലെത്തി.
നാസയുടെ ചാന്ദ്ര ദൗത്യം: നാസയുടെ വരാനിരിക്കുന്ന ചാന്ദ്ര ദൗത്യങ്ങളിൽ ബോയിംഗിന് പകരം സ്പേസ് എക്സിനെ ഉൾപ്പെടുത്തുന്നതിനെക്കുറിച്ച് ചർച്ചകൾ സജീവമാകുന്നു.
ഇറാൻ-സൗദി സംഘർഷത്തിനിടെ റിയാദിലുണ്ടായ ആക്രമണത്തിൽ ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ.
വിമാന സർവീസുകൾക്ക് നിയന്ത്രണം: പശ്ചിമേഷ്യയിലെ അതീവ സുരക്ഷാ ഭീഷണി കണക്കിലെടുത്ത് 11 പ്രധാന വ്യോമപാതകൾ ഒഴിവാക്കാൻ ഇന്ത്യൻ വിമാനക്കമ്പനികൾക്ക്നിർദ്ദേശംനൽകി.
പശ്ചിമേഷ്യൻ വിഷയത്തിൽ കേന്ദ്ര സർക്കാർ സ്വീകരിക്കുന്ന നയതന്ത്ര നിലപാടുകളെ ശശി തരൂർ എം.പി പ്രശംസിച്ചു.
മാലദ്വീപിൽ ബോട്ട് അപകടം: പ്രമുഖർ ഉൾപ്പെട്ടതായി റിപ്പോർട്ട്
റേമണ്ട് ഗ്രൂപ്പ് ചെയർമാൻ ഗൗതം സിംഘാനിയ സഞ്ചരിച്ചിരുന്ന സ്പീഡ് ബോട്ട് മാലദ്വീപിലെ വാവു അറ്റോളിൽ മറിഞ്ഞു. സിംഘാനിയ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടെങ്കിലും, പ്രശസ്ത റാലി ഡ്രൈവർ ഹരി സിങ് ഉൾപ്പെടെ രണ്ട് ഇന്ത്യക്കാരെ കാണാതായതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
തൃണമൂൽ മാനിഫെസ്റ്റോ: പശ്ചിമ ബംഗാളിൽ മമത ബാനർജി പത്ത് പ്രധാന വാഗ്ദാനങ്ങളടങ്ങിയ തിരഞ്ഞെടുപ്പ് പ്രകടന പത്രിക പുറത്തിറക്കി. 30,000 കോടി രൂപയുടെ കാർഷിക ബജറ്റും ഏഴ് പുതിയ ജില്ലകളും വാഗ്ദാനങ്ങളിൽ ഉൾപ്പെടുന്നു.
തമിഴ്നാട് രാഷ്ട്രീയം: ശശികലയുടെ നേതൃത്വത്തിലുള്ള പുതിയ സഖ്യം എൻ.ഡി.എയുമായി ധാരണയിലെത്തിയതായി സൂചന.
ഡോ. വന്ദന ദാസ് കേസ്: ഡോ. വന്ദന ദാസ് വധക്കേസിൽ പ്രതി സന്ദീപിന്റെ ശിക്ഷാവിധി ഇന്ന് കൊല്ലം അഡീഷണൽ സെഷൻസ് കോടതി പുറപ്പെടുവിക്കും. പ്രതിക്ക് വധശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരിക്കുന്നത്.
ഭാര്യ വീട്ടുജോലി ചെയ്യുന്നില്ല എന്നത് ക്രൂരതയായി കണക്കാക്കാനാവില്ലെന്നും, വീട്ടുജോലികൾ ഭർത്താവിന്റെയും ഉത്തരവാദിത്തമാണെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.
ഐ.പി.എൽ 2026: ഐ.പി.എൽ ആവേശം തുടരുന്നു. സഞ്ജു സാംസണിന്റെ പ്രകടനത്തെ പ്രകീർത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തി.
മുൻ മന്ത്രി ജി. സുധാകരൻ ഇന്ന് അമ്പലപ്പുഴ മണ്ഡലത്തിൽ നാമനിർദേശ പത്രിക സമർപ്പിക്കും.
കാസർകോട് മണ്ഡലത്തിൽ ഷാനവാസ് പാദൂർ എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർത്ഥിയാവും.
യു.ഡി.എഫിന് 100 സീറ്റിൽ കുറഞ്ഞാൽ താൻ രാഷ്ട്രീയ വനവാസം നടത്തുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ
തിരുവനന്തപുരത്ത് ചലച്ചിത്ര നടൻ
സുധീർ കരമന ഇടതുപക്ഷ സ്വതന്ത്രനായി മത്സരിക്കുമെന്ന് സൂചന.
കേരളത്തിലെ വിവിധ ജില്ലകളിൽ ഉയർന്ന താപനില തുടരുന്നു. കൊല്ലം, കോട്ടയം, പാലക്കാട് ജില്ലകളിൽ താപനില 37°C വരെയും മറ്റ് ജില്ലകളിൽ 36°C വരെയും ഉയരാൻ സാധ്യതയുള്ളതിനാൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു.
സുവർണ്ണ കേരളം ലോട്ടറി: സുവർണ്ണ കേരളം ലോട്ടറി ഒന്നാം സമ്മാനം RG 258453 എന്ന നമ്പറിന് ലഭിച്ചു.
തിരുവനന്തപുരത്ത് പുതിയ ഇലക്ട്രിക് കാർ വാങ്ങി മലപ്പുറത്തേക്ക് മടങ്ങുകയായിരുന്ന കുടുംബം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു. കാർ വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ രക്ഷപ്പെടുത്തിയത്.
കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്ന് 2.36 ഗ്രാം എം.ഡി.എം.എയുമായി കണ്ണൂർ സ്വദേശിയായ 38-കാരനെ ഹോസ്ദുർഗ് പോലീസ് പിടികൂടി.
മഞ്ചേശ്വരത്ത് യുവാവിനെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.






