തിരുവനന്തപുരം : സംസ്ഥാനത്തെ ജനങ്ങൾക്ക് ഒരേ ഒരു ചിന്തയേ ഉള്ളൂ എന്ന് കോൺഗ്രസ് നേതാവ് എ കെ ആന്റണി പറഞ്ഞു. പിണറായി ഭരണം അവസാനിക്കണം എന്നതാണ് ആ ചിന്ത എന്ന് അദ്ദേഹം വിശദീകരിച്ചു. കോൺഗ്രസിനുള്ളതും ആ ചിന്ത തന്നെയാണെന്ന് അദ്ദേഹം വാർത്ത ലേഖകരോട് പറഞ്ഞു. കോൺഗ്രസിലിപ്പോൾ വലിയ പൊട്ടിത്തെറിയാണെ ന്നാണ് ചിലർ പറഞ്ഞു നടക്കുന്നതെന്ന് ആന്റണി പരിഹസിച്ചു. കോൺഗ്രസിലിപ്പോൾ നടക്കുന്നത് എന്ത് പൊട്ടിത്തെറിയാണ് – അദ്ദേഹം ചോദിച്ചു. 2001 ൽ പ്രഖ്യാപിച്ച മൂന്ന് സ്ഥാനാർത്ഥികളെ പ്രചരണം തുടങ്ങി 10 ദിവസത്തിനുശേഷം പിൻവലിച്ചിരുന്നു. അവർ സ്ഥാനാർത്ഥിത്വത്തിൽ നിന്നു പിൻമാറി പാർട്ടിക്കൊപ്പം നിന്ന് പ്രചരണം നടത്തി. ആ തിരഞ്ഞെടുപ്പിൽ യുഡിഎഫിന് 99 സീറ്റ് ലഭിച്ചു. കോൺഗ്രസിനു 62 എംഎൽഎമാർ ഉണ്ടായി. അത് എംഎൽഎമാരുടെ എണ്ണത്തിൽ റെക്കോർഡ് ആയിരുന്നു – ആന്റണി ചൂണ്ടിക്കാട്ടി .







